Showing posts with label കുടുംബം കൌതുകം. Show all posts
Showing posts with label കുടുംബം കൌതുകം. Show all posts

Tuesday, 4 March 2008

ബ്രിട്ടോയ്ക്കും സീനയ്ക്കും കടിഞ്ഞൂല്‍ കണ്‍‌മണി!!!

കൊച്ചി : തളരാത്ത ഇച്ഛാശക്തിയുടെ പ്രതീകമായി മാറിയ സൈമണ്‍ ബ്രിട്ടോ (53) എം.എല്‍.എ യ്ക്കു ജീവിതപ്പാതയില്‍ പുതിയ കുടുംബാംഗം !!
ക്യാമ്പസ്സ് രാഷ്ട്രീയ സംഘട്ടനത്തിന്റെ ഇരയായി രണ്ടുപതിറ്റാണ്ടിലേറെ ഭാഗീകമായി തളര്‍ച്ച ബാധിച്ച ശരീരവുമായി ജീവിക്കുന്ന ബ്രിട്ടോയ്ക്കും ജീവിത സഖി സീനയ്ക്കും പതിനഞ്ചുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ആദ്യത്തെ കുഞ്ഞു പിറന്നു - പെണ്‍കുഞ്ഞ് .
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ സിസേറിയനിലൂടെയായിരുന്നു പ്രസവം

Friday, 11 January 2008

ഒറ്റക്കു താമസിക്കുന്ന വനിതകള്‍ക്ക് ദത്തെടുക്കാന്‍ അനുവാദം നല്‍കും : മന്ത്രി രേണുകാ ചൌധരി

ചെന്നൈ : ഒറ്റയ്ക്കു താമസിക്കുന്ന വനിതകള്‍ക്ക് ദത്തെടുക്കാന്‍ അനുവാദം നല്‍കുമെന്ന് വനിതാ ശിശു സംരക്ഷണ വകുപ്പുമന്ത്രി രേണുകാ ചൌധരി പ്രസ്താവിച്ചു. ഇതിനു വേണ്ടി നിയമങ്ങള്‍ ലളിതമാക്കുമെന്നും അവര്‍ പറഞ്ഞു.
പെണ്‍കുഞ്ഞുങ്ങള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും ആരംഭിക്കുമെന്നും ഇതിനായി പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 72,000 കോടി രൂപ വിലയിരുത്തുമെന്നുമാണ് പ്രതീക്ഷയെന്നും അവര്‍ പ്രസ്താവിച്ചു. ഭ്രൂണ ഹത്യയെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കവേ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുക യായിരുന്നു അവര്‍ .

Sunday, 2 September 2007

ഗാര്‍ഹിക പീഡന നിരോധന നിയമം ; ഫലപ്രദമായി ഉപയോഗിക്കുന്നില്ല.

ഗാര്‍ഹിക പീഡന നിരോധന നിയമം ഇനിയും ഇന്ത്യയില്‍ ഫലപ്രദമ്മായി ഉപയോഗിക്കാനായിട്ടില്ലെന്ന് പോലീസ്
അക്കാദമി ഡയറക്ടര്‍ ഐ.ജി . അലക്സാണ്ടര്‍ ജേക്കബ്ബ് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാക്കമ്മറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗാര്‍ഹിക പീഡന
നിരോധന നിയമം ‘ എന്ന സെമിനാല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .2003 ലാണ് നിയമം
കൊണ്ടുവന്നത് . 2006 ല്‍ ഭേദഗതികളോടെ പാര്‍ളമെന്റ് പാസ്സാക്കി.രാജ്യത്ത് സ്ത്രീ പീഡനം ഇപ്പോഴും
വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് .
നിയമം സിവില്‍ നിയമമാണെങ്കിലും പീഡനത്തെക്കുറിച്ച് ആര്‍ക്കും പരാതി നല്‍കാന്‍ അവകാശമുണ്ട് .ഉത്തരവ്
ലംഘിയ്ക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റമാകും. സെമിനാറില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വേക്കറ്റ്
കെ.ആര്‍.വിജയ അധ്യക്ഷയായിരുന്നു.