തൃശൂര്‍ : ആമകളെ പിടികൂടി ഇറച്ചിയാക്കി വില്പന നടത്തുന്ന രണ്ടംഗ സംഘം പിറ്റിയിലായി .കണ്ടശ്ശങ്കടവ് പുലാമ്പുഴ കടവില്‍നിന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസറിന്റെ നേതൃത്വത്തിലാണ് ഈ രണ്ടംഗ സംഘത്തെ പിടി കൂടിയത് .
നാല്പതോളം ആമത്തോടുകളും മുക്കാല്‍ കിലോ ഇറച്ചിയും പിടിച്ചെടുത്തു. പൊങ്ങണംകോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പ്രതികെളെ കസ്റ്റ്ഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു .
കിലോയ്ക്ക് അമ്പതു രൂപ നിരക്കിലാണ് പ്രതികള്‍ ആമയിറച്ചി വില്പന നടത്തിയത് .
Showing posts with label കച്ചവടം കൌതുകം. Show all posts
Showing posts with label കച്ചവടം കൌതുകം. Show all posts
Monday, 14 January 2008
Friday, 11 January 2008
നാടിനു മാതൃകയാകാന്‍ ‘വില്വാദ്രി‘ അരി
തിരുവില്വാമല :രാസകീടനാശിനി പ്രയോഗം ഒഴിവാക്കി കൃഷിചെയ്തെടുത്ത നെല്ല് തവിടുകളയാതെ അരിയാക്കി വിപണനം നടത്തുന്ന കുറുമങ്ങാട്ട് പാടശേഖരം മാതൃകയാകുന്നു. 30 ഹെക്ടര്‍ സ്ഥലത്താണ് ജൈവ കീടരോഗ നിയന്ത്രണം നടപ്പാക്കി കൃഷിചെയ്തത് . കൃഷി ചെയ്തെടുത്ത നെല്ല് പ്രാദേശികമായി സംസ്കരിച്ച് വിപണനം ചെയ്തതോടെ ദൂരദേശങ്ങളില്‍നിന്നുപോലും കര്‍ഷക സംഘങ്ങള്‍ ഇവിടെ പഠനത്തിന് എത്തിത്തുടങ്ങി .സംസ്കരിച്ച അരി ‘വില്വാദ്രി‘ അരി എന്ന പേരില്‍ വിപണനത്തിനൊരുങ്ങിയപ്പോള്‍ നല്ല ഡിമാന്റാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകന് ഒരു കിലോഗ്രാമം നെല്ലിന് 10 രൂപ ലഭിക്കുന്നുണ്ട് . കൃഷിക്കാരെ വയലിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പാടശേഖര സമിതി ഭാരവാഹികളായ കെ. ദിവാകരനുണ്ണിയും എം. ആര്‍. മണിയുമാണ്. കൃഷി ഓഫീസര്‍ കൃഷ്ണകുമാറിന്റെ സാങ്കേതിക മേല്‍നോട്ടവുമുണ്ട് .വില്വാദ്രി അരിയുടെ വിപണനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റേതടക്കം സഹായങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍ .
Labels:
കച്ചവടം കൌതുകം,
കാര്‍ഷികം കൌതുകം,
വിവാഹം കൌതുകം
ഇലക് ട്രോണിക് ത്രാസിലെ വെട്ടിപ്പ് തടയാന്‍ സംവിധാനമില്ല !!!
തിരുവനന്തപുരം : റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കുന്ന ഇലക് ട്രോനിക് ത്രാസുകള്‍പോലും നിലവിലുള്ള സാഹചര്യത്തില്‍ , ഉപഭോക്താക്കള്‍ കബളിക്കപ്പെടുന്നതു കണ്ടുപിടിക്കാന്‍ ആവശ്യമായ സാങ്കേതിക സൌകര്യങ്ങളോ , ജീവനക്കാരോ ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇല്ലെന്ന് കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി .
നിലവിലുള്ള നിയമം അനുസരിച്ച് മീന്‍ കച്ചവടത്തിനും സ്വര്‍ണ്ണക്കച്ചവടത്തിനും ഉപയോഗിക്കുന്ന ത്രാസുകള്‍ സീല്‍ ചെയ്തില്ലെങ്കില്‍ ഒരേ ശിക്ഷയാണ് . ഇരുകൂട്ടര്‍ക്കും അഞ്ഞൂറുരൂപയാണ് പിഴ .
ഉല്പാദകനു തോന്നിയ വില ഈടാക്കാനുള്ള സ്വാതന്ത്ര്യത്തിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെങ്കിലുംനിയമ ഭേദഗതി ആവശ്യമാണ് .ലീഗല്‍ മെട്രോളജി വകുപ്പില്‍ അഞ്ഞൂറില്‍താഴെ ജീവനക്കാരേയുള്ളൂ. ഇതില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ തസ്ഥികകളില്‍ 30% ഒഴിഞ്ഞുകിടക്കുകയാണ് എന്ന വസ്തുത ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ടാറ്റായുടെ ചെറുകാറിനെതിരെ മേധാ പട്‌ക്കര്‍
ടാറ്റായുടെ ചെറുകാറിനെതിരെ മേധാ പട്‌ക്കര്‍
ന്യൂഡല്‍ഹി : ബംഗാലിലെ സിംഗളൂരില്‍ വീടു നഷ്ടപ്പെട്ടവരുടേയും സ്വന്തം മണ്ണിനായി പൊരുതുന്നവരുടേയും കണ്ണീരാണ് ടാറ്റയുടെ ഒരു ലക്ഷം രൂപയുടെ കാറെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്‌ക്കര്‍ അഭിപ്രായപ്പെട്ടു.
പാവപ്പെട്ട നൂറുകണക്കിനു കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തിയ പദ്ധതിയെ എതിര്‍ക്കേണ്ടതിന്റെ സാമൂഹിക ബാദ്ധ്യത ഒരു വശത്തും ചെറുകാറുകള്‍ പെരുകുന്നതുമൂലമുള്ള ഗതാഗത പ്രശ്നം മറുവശത്തുമുണ്ട് .

Saturday, 1 September 2007
മത്സ്യ ഇറക്കുമതിയില്‍ പ്രതിഷേധിച്ചു
യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് 40 ഇനം മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രതിഷേധിച്ചു. ഇവിടെ സുലഭമായി ലഭിക്കുന്ന
മത്തി,അയല,നത്തോലി,മാന്ത തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത് കേരളത്തിലെ പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്ന് ഫെഡറേഷന്‍ സെക്രട്ടറി എ. ആന്‍ഡ്രൂസ് അറിയിച്ചു

Subscribe to:
Posts (Atom)