സി.എം.സി സന്യാസിനി സമൂഹത്തിലെ അംഗവും സെന്റ് മേരീസ് കോളെജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ജെസ്മി (51) മഠാഗത്വം ഉപേക്ഷിച്ചു.
ആറുമാസമായി കോളെജില്‍ നിന്ന് നിര്‍ബ്ബന്ധിത അവധിയിലായിരുന്നു. തന്നെ മനോരോഗിയായി ചിത്രീകരിക്കാന്‍ മഠം അധികൃതര്‍ ശ്രമിച്ചതായി ജെസ്‌മി ആരോപിച്ചു.
പൊതുപ്രവര്‍ത്തനത്തില്‍ സജീവമായും സ്വാശ്രയകോഴ്സിന് അമിത ഫീസ് ഈടാക്കുന്നതിനെ ചോദ്യംചെയ്തതുമൂലമാണ് തന്നെ നിറ്ബ്ബന്ധിപ്പിച്ച് അവധി എടുപ്പിച്ചതെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു.
അതേ സമയം സിസ്റ്റര്‍ ജെസ്മി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി.എം.സി പ്രൊവിന്‍ഷ്യല്‍ ഹൌസില്‍നിന്ന് അറിയിച്ചു . ജെസ്മിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതായി അറിഞ്ഞപ്പോള്‍ അക്കാര്യം അവരെ ധരിപ്പിച്ചിരുന്നതായും ഇതിനു കുടുംബാഗങ്ങളുടെ സഹകരണം തേടിയിരുന്നുവെന്നും സഭാ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ അവധിയെടുത്ത് ഡല്‍ഹിയിലേക്ക് പോയിരിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍വേണ്ടിയുള്ള സിസ്റ്റര്‍ ജെസ്മിയുടെ തീരുമാനത്തെ സഭ മാനിക്കുന്നുവെന്നും എന്നാല്‍ ഇതിന്റെ മറവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്നും സിസ്റ്ററിന്റെ അസ്വസ്ഥതകളെ ചൂഷണം ചെയ്യുന്നവരുടെ ദുഷ്‌പ്രേരണകള്‍ കൊണ്ടായിരുന്നതെന്നും സഭാ നേതൃത്വം അറിയിച്ചു.
Showing posts with label ആത്മീയം കൌതുകം. Show all posts

Saturday, 6 September 2008
Wednesday, 25 June 2008
ഗുരുവായൂരില്‍ ഭണ്ഡാര വരവ് രണ്ടരക്കോടി രൂപ
ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തിലെ ഭണ്ഡാരവരവായി 2,4837781 രൂപയും 5 കിലോ 575 ഗ്രാം സ്വര്‍ണ്ണവും 9 കിലോ 76 ഗ്രാം വെള്ളിയും വഴിപാടായി ലഭിച്ചു.
Saturday, 10 May 2008
ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലം മാറി ; മാതാ അമൃതാനന്ദമയി
സ്ത്രീ ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലം മാറിയിരിക്കുന്നുവെന്നും കാലത്തിനനുസരിച്ചുമാറാന്‍ പുരുഷന്മാര്‍ക്കു കഴിയണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. തൃശൂര്‍ ബ്രഹ്മസ്ഥാന ഉത്സവത്തിന് എത്തിയതായിരുന്നു മാതാ അമൃതാനന്ദമയി. തദവസരത്തില്‍ ഭക്തരോട് സംസാരിക്കുന്ന വേളയിലാണ് ഈ അഭിപ്രായം പറഞ്ഞത് .
ലോകം മാരിയിരിക്കുന്നുവെന്നും ഭര്‍ത്താവും ഭാര്യയും ഇക്കാര്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ ദുഖിക്കേണ്ടിവരുമെന്നും അനുഗ്രഹപ്രഭാഷണത്തിനിടെ അവര്‍ പറഞ്ഞു.
പുരുഷനുമാത്രം ജോലിയും സമ്പത്തിന്റെ ആധിപത്യവും ഉണ്ടായിരുന്ന കാലത്താണ് ഭര്‍ത്താവിനെ ദൈവമായി കരുതുന്ന സാഹചര്യമുണ്ടായിരുന്നത് . ഇപ്പോള്‍ സ്ത്രീക്കും ജോലിയും സമ്പത്തും ഉണ്ട് . അതുകൊണ്ടുതന്നെ ബുദ്ധികൊണ്ടല്ല ഹൃദയം കൊണ്ടാണ് ജീവിതം നയിക്കേണ്ടത് .
ജോലി കഴിഞ്ഞു തളര്‍ന്നു വീട്ടിലെത്തി വീട്ടുജോലിയും കുട്ടികളെ നോക്കലും ഏറ്റെടുക്കേണ്ടി വരുന്ന സ്ത്രീ പുരുഷന്മാരോട് ദേഷ്യം തീര്‍ത്തേക്കും . ജോലിഭാരം കൊണ്ടുതളര്‍ന്നു വരുന്ന ഭര്‍ത്താക്കന്മാരും പരിഗണന അര്‍ഹിക്കുന്നുണ്ട് . പറയുന്നതു തെറ്റായാല്‍പ്പോലും വിട്ടുവീഴ്ചയാണ് വേണ്ടത് .
പുരുഷന്‍ ദേഷ്യപ്പെടുമ്പോള്‍ അമ്മയുടെ ഭാവത്തോടെ നേരിടാനും സ്നേഹിക്കാനും സ്ത്രീക്കുകഴിയണം .
പുഞ്ചിരിയാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന . അമ്പലത്തില്‍ വെടിവഴിപാടിനു പണംകൊടുക്കുമ്പോള്‍ ദൈവം വെടികേട്ട് ചെവിതുറക്കുമെന്നു കരുതരുത് . ദൈവം ബധിരനല്ല, കൂടുതല്‍ വിളക്കുകത്തിച്ചാല്‍ ദൈവം കൂടുതല്‍ കാണുകയുമില്ല . വിളക്കുകാണിക്കാന്‍ ദൈവം കുരുടനുമല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം വേണ്ടതു തന്നെയാണ് .വെടിവഴിപാടുനടത്തുന്നതിലൂടെ ജീവിക്കുന്ന കുടുംബത്തിന് ഒരു സഹായമായി എന്നതാണ് സത്യം. എല്ലാറ്റിനുമുപരി മറ്റുള്ളവരോട് കാണിക്കുന്ന കാരുണ്യമാണ്‍ ഈശ്വരകൃപയെന്നും അമ്മ ഓര്‍മ്മിപ്പിച്ചു.
സന്തോഷമുണ്ടാകണമെങ്കില്‍ മനസ്സില്‍ സ്നേഹമുണ്ടാകണം . വളരുന്തോറും സ്നേഹം കൂടുതല്‍ പടര്‍ത്താനും കഴിയണം . സ്നേഹമാണ് മനസ്സിലെ ഈശ്വരനെ വളര്‍ത്തുന്നത് . കര്‍മ്മത്തെ ഭംഗിയാക്കുന്നതുപോലും സന്തോഷമാണ് . കലാകാരന്മാരുടേയും എഴുത്തുകാരുടേയും സര്‍ഗ്ഗശക്തിയുടെ ഉറവിടം സന്തോഷമാണെന്ന് അമ്മ പറഞ്ഞു.
അവനവന്റെ ജോലിയില്‍ നിന്നാണ് അവന് സന്തോഷം ഉണ്ടാകുന്നത് .
അതുകൊണ്ടുതന്നെ ദിവസത്തില്‍ കുറച്ചുനേരം ചിരിക്കാനായി മാറ്റിവെക്കാന്‍ അമ്മ മക്കളെ ഓര്‍മ്മിപ്പിച്ചു.
ചിരി നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുമെന്നും ടെന്‍ഷന്‍ മൂലമുണ്ടാകുന്ന അസുഖങ്ങളില്‍നിന്ന് നമ്മെളെ രക്ഷിക്കാന്‍ അതിന് സാധിക്കുമെന്നും അമ്മ ഉദ്‌ബോധിപ്പിച്ചു

Wednesday, 23 April 2008
ഗുരുവായൂരില്‍ പാരസറ്റമോള്‍ ഗുളികകൊണ്ട് തുലാഭാരം !
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാരസറ്റമോള്‍ ഗുളികകൊണ്ട് തുലാഭാരം നടന്നു.
ക്ഷേത്രത്തിനു പുറത്തായിരുന്നു തുലാഭാരം .76 കിലോ ഗുളിക വേണ്ടിവന്നു. ഇത് ദേവസ്വം മെഡിക്കല്‍ ബോര്‍ഡിനു കൈമാറി

Saturday, 12 April 2008
തൃശൂര്‍ പൂരം വെടിക്കെട്ട് ; അപകടത്തിന്റെ ഉത്തരവാദിത്തം കെട്ടിട ഉടമസ്ഥര്‍ക്കെന്ന് കോര്‍പ്പറേഷന്‍ !!
പൂരത്തോടനുബന്ധിച്ചൂള്ള സാമ്പിള്‍വെടിക്കെട്ട് , കുടമാറ്റം , പൂരവെടിക്കെട്ട് എന്നിവ കാണുന്നതിനായി സ്വരാജ് റൌണ്ടിലും മറ്റുമുള്ള കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച കെട്ടിടങ്ങലിലും പണിപുര്‍ത്തിയാക്കാത്ത കെട്ടിടങ്ങളിലും ആളുകളെ കയറ്റുന്നതും കയറുന്നതും അപകടം ഉണ്ടാക്കും .ഇങ്ങനെ സംഭവിക്കുന്ന അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കെട്ടിട ഉടമസ്ഥനില്‍ നിക്ഷിപ്തമാണെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.
Thursday, 20 March 2008
ഗോര്‍ബച്ചേവ് ക്രിസ്ത്യന്‍ വിശ്വാസി !!!!! പള്ളിയില്‍പ്പോയി പ്രാര്‍ത്ഥിച്ചു.!!
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു വഴിവെച്ച ഗോര്‍ബച്ചേവ് (77) താന്‍ ക്രിസ്ത്യാനിയാണെന്ന് ഇതാദ്യമായി അംഗീകരിച്ചു.ഇറ്റലിയില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ കബറിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തിയപ്പോഴാണ് അദ്ദേഹം തന്റെ യുക്തിവാദി മുഖമ്മൂടി വലിച്ചെറിഞ്ഞത് വിശുദ്ധ സെന്റ് ഫ്രാന്‍സിസ് എനിക്ക് ക്രിസ്തുവിനെപ്പോലെയാണ് എന്നുപറഞ്ഞ ഗോര്‍ബച്ചേവ് ബസലിക്കയില്‍നിന്ന് മതഗ്രന്ഥങ്ങള്‍ ചോദിച്ചുവാങ്ങി . ക്രിസ്ത്യന്‍ മാതാലിതാക്കളുടെ മകനായി പിറന്ന ഗോര്‍ബച്ചേവിന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ മാമ്മോദിസ നല്‍കിയിട്ടുണ്ടെന്ന് പറയുന്നു.
പ്രകൃതിയാണ് എന്റെ ദൈവം എന്നാണ് ഗോര്‍ബച്ചേവ് ഇക്കാല മത്രയും പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം ക്രിസ്ത്യാനിയാനെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. അത് പലപ്പോഴും പറഞ്ഞീട്ടുള്ളത് അദ്ദേഹത്തിന്റെ ഭരണകാലത്ത് അമേരിക്കന്‍ പ്രസിഡന്റാായിരുന്ന റോണാള്‍ഡ് റീഗനാണ് . പക്ഷെ അന്നത് ശത്രുപക്ഷ പ്രസ്താവന മാത്രമായേ മാദ്ധ്യമ സമൂഹം ഗൌരവത്തിലെടുത്തിരുന്നുള്ളു.
മാത്രമല്ല , വയസ്സാകുമ്പോള്‍ ജീവിത വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരായ നിലപാടെക്കുക്കുക എന്ന മാനസീകാവസ്ഥ ( മാനസീക രോഗം ) പലര്‍ക്കും ഉണ്ടാകാറുണ്ടത്രെ . ഇത് ഒരു തരത്തിലുള്ള മസ്തിഷ്ക അപചയം മൂലം സംഭവിക്കാമത്രെ !

Friday, 29 February 2008
ഗുരുവായൂരില്‍ നാളെ മുതല്‍ വടക്കേ നടയിലൂടെ ദര്‍ശനമില്ല !!
ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ നാളെമുതല്‍ വടക്കേ നടയിലൂടെയുള്ള ദര്‍ശനം നാളെ മുതല്‍ കര്‍ശനമായി നിരോധിക്കും .ക്ഷേത്രം പാരമ്പര്യ പ്രവര്‍ത്തിക്കാര്‍ ഒഴികെയുള്ള ആരേയും വടക്കേ നടയിലൂടെ ദര്‍ശനത്തിനായി കടത്തിവിടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
Wednesday, 13 February 2008
കൃസ്തുവിന്റെ പേരിലുള്ള സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിന്‍വലിച്ചു.
സിംഗപ്പൂര്‍ : കൃസ്തുവിന്റെ പേരിലുള്ള സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിറ്റഴിച്ചത് വിവാദമായതിനെതുടര്‍ന്ന് അമേരിക്കന്‍ കമ്പനി ബ്ലൂ ക്യൂ നിര്‍മ്മിക്കുന്ന ഇത്തരം ഉല്പന്നങ്ങള്‍ സിംഗപ്പൂരില്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചു.
ക്രൈസ്തവരുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് “ ലുക്കിന്‍ ഗുഡ് ഫോര്‍ ജീസസ്സ് “ എന്ന ബ്രാന്‍ഡിലിറങ്ങിയിരുന്ന ക്രീമുകളും മറ്റും പിന്‍വലിച്ചത്.
സിംഗപ്പൂര്‍ ജനതയില്‍ 14.6 % ക്രൈസ്തവരാണ്

Sunday, 10 February 2008
മുറ്റിച്ചൂര്‍ കല്ലാറ്റുപുഴ മഹാശിവക്ഷേത്രത്തില്‍ ഇന്ന് പ്രതിഷ്ഠാദിനം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നും ഉദ്ദേശം 20കിലോമീറ്റര്‍ പടിഞ്ഞാറായിട്ടാണ് കല്ലാറ്റുപുഴ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് . അന്തിക്കാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പടിയം ഗ്രാമത്തില്‍ മുറ്റിച്ചൂര്‍ ദേശത്തിലാണ് ഈ ക്ഷേത്രം വരിക .
“ പച്ചത്തെങ്ങിന്‍ തഴവഴി തഴെ
യ്‌ക്കും വഴിക്കാരി മുക്കെ-
പ്പശ്ചാല്‍ കൃത്വാ പരിമളമെഴും
കാറ്റുമേറ്റാത്ത ലീലം
മുച്ചുറ്റൂര്‍പ്പുക്കഥ തെരുതെരെ-
പ്പോയി നാലഗ്രസ്‌തേ
ദൃശ്യാ ചെന്താമര മലര്‍ ചുവ-
ന്നന്തിയാം നന്തിയാറ് “
(വഴിയരികില്‍ പച്ചതെങ്ങുകള്‍ തഴച്ചുവളരുന്ന കഴിക്കാരിമുക്ക് ( കാരമുക്ക് ) കടന്ന് പരിമളമെഴും കാറ്റുമേറ്റ് സുഖമായി മുച്ചുറ്റൂര്‍ (മുറ്റിച്ചൂര്‍ ) ചെന്നു വേഗം പോയാല്‍ മുമ്പിലായി ചെന്താമരപ്പൂക്കള്‍ കൊണ്ടുചെന്നു സന്ധ്യാഭ്രാന്തിയുളവാക്കുന്ന നന്തിയാറ് ( കനോലികനാല്‍ ) കാണാം .
(ബ്രാക്കറ്റില്‍ ഇട്ടീട്ടുള്ളത് ഇന്നത്തെ പേരുകളാണ് )
അറന്നൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ് രചിയ്ക്കപ്പേട്ടതെന്നു കരുതുന്ന കോക സന്ദേശത്തില്‍ മുറ്റിച്ചൂരിനെ പരാമര്‍ശിക്കുന്നതാണ് മേലുദ്ധരിച്ച ശ്ലോകം .
മൂന്ന് ചുറ്റിലും മറ്റ് ഊരുകള്‍ ( സ്ഥലങ്ങള്‍ ) ഒരു ഭാഗത്ത് പുഴ എന്ന അര്‍ത്ഥത്തിലായിരിക്കണം മുറ്റിച്ചൂര്‍ എന്ന് വന്നത് .

Saturday, 12 January 2008
മകരജ്യോതി കാണാന്‍ കാത്തിരിപ്പ് : പര്‍ണ്ണ ശാലകളില്‍
ശബരിമല : പൊന്നമ്പലമേടിന്റെ പുണ്യം നിറയുന്ന മകരജ്യോതി തിങ്കളാഴ്ചയാണെങ്കിലും സംക്രമ സന്ധ്യയുടെ പൊന്‍കിരണങ്ങള്‍ ഏറ്റുവാങ്ങാന്‍ ശബരീശ സന്നിധാനം ഇപ്പോഴേ ഭക്ത നിബിഡമായി
ജ്യോതി ദര്‍ശനത്തിനായി അടിക്കാടുകള്‍ തെളിച്ച് പര്‍ണ്ണശാലകള്‍ കെട്ടിയുയര്‍ത്തുന്ന തിരക്കിലാണ് തീര്‍ത്ഥാടകര്‍ .
തടസ്സമില്ലാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം അയ്യപ്പന്മാര്‍ ദിവസങ്ങള്‍ക്കുമുന്‍പേ കയ്യടക്കി .
മാളികപ്പുറം ,പാണ്ടിത്താവളം , ശരംകുത്തി , എന്നിവടങ്ങളിലാണ് കൂടുതല്‍ പര്‍ണ്ണ ശാലകള്‍ ഉയര്‍ന്നീട്ടുള്ളത് . കെട്ടിടങ്ങള്‍ക്കു മുകളിലും മരക്കൊമ്പുകളിലും ജ്യോതി കാണാന്‍ അയ്യപ്പന്മാരെ കയറാന്‍ അനുവദിക്കുകയില്ലെന്നു പോലീസ് പറയുന്നുണ്ടെങ്കിലും മിക്ക കെട്ടിടങ്ങളും തീര്‍ത്ഥാടകരുടെ താവളമായി .
മുന്‍ വര്‍ഷങ്ങലെ അപേക്ഷിച്ച് മലയാളികള്‍ മുന്‍കൂട്ടി പര്‍ണ്ണശാലകള്‍കെട്ടി സ്ഥാനം പിടിക്കുന്നതും ഇതാദ്യമാണ് .
മാളികപ്പുറം ക്ഷേത്രത്തിനു പിന്നില്‍ അയ്യപ്പ സേവാസംഘം വളണ്ടിയര്‍ ഷേഡിനും അഗ്നിശമന സേനാ ഷെഡിനും മദ്ധ്യേയുള്ള പ്രദേശം മലപ്പുറം ,കോഴിക്കോട് , പാലക്കാട് , വയനാട് ജില്ലകളില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് കയ്യടക്കിയിരിക്കുന്നത് . ആറിദിവസം മുന്‍പേ സ്ഥാനം പിടിച്ചവരും ഉണ്ട് .14 ന് വൈകീട്ട് 6 .30 ന് ആണ് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുക .അതിനുശേഷമാണ് ജ്യ്യോതി ദര്‍ശനം .
ബുദ്ധിമുട്ടില്ലാത്തതും ജ്യോതി കാണാവുന്നതും വൃത്തിയുള്ളതുമായ സ്ഥലങ്ങളാണ് ആദ്യമുള്ളവര്‍ കയ്യടക്കിയത് .മിക്കയിടത്തും തണല്‍ ഇല്ല.
വിരിപ്പുകള്‍ വലിച്ചുകെട്ടിയും കാട്ടിലകള്‍ നിരത്തിയും തണലുകള്‍ ഉണ്ടാക്കി അതിനുള്ളിലാണ് അവര്‍ വിശ്രമിക്കുന്നത് . പാണ്ടിത്താവളത്തിലും മാളികപ്പുറത്തും കാട്ടില്‍നിന്നു കമ്പും കുഴയും കാട്ടിലകളും വെട്ടി ഷെഡുകള്‍ കെട്ടുന്ന തിരക്കാണ് . എവിടെയ്ക്കുതിരിഞ്ഞാലും പര്‍ണ്ണശാല കെട്ടുന്ന തിരക്കാണ് .എവിടേയ്ക്കു തിരിഞ്ഞാലും പര്‍ണശാല ഒരുക്കുന്ന അയ്യപ്പന്മാരേ മാത്രമേ കാണുവാന്‍ അഴിയൂ.
ആയിരക്കണക്കിനു അയ്യപ്പന്മാര്‍ വിരിവിരിച്ചു വിശ്രമിയ്ക്കാന്‍ തുടങ്ങിയതോടെ വെള്ളത്തിനും പ്രാധമിക ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട് .
പാണ്ടിത്താവളത്തില്‍ വിരിച്ചവര്‍ വെള്ളത്തിനായി ടെലിഫോണ്‍ എക് സേഞ്ച് വരെ എത്തണം . ടാപ്പുകള്‍ക്കുമുന്‍പില്‍ വെള്ളത്തിനായി നീണ്ട ക്യൂ ആണ് .

Friday, 11 January 2008
ശബരിമല - മകരജ്യോതി ; യുക്തിവാദികള്‍ പരാതി നല്‍കി !!!
കൊച്ചി : മകരവിളക്കുദിനത്തില്‍ പൊന്നമ്പലമേട്ടിലേക്കു പ്രവേശനം അനുവദിയ്ക്കണമെന്നും സന്ദര്‍ശനത്തിനു തടസ്സമുണ്ടാവാതിരിയ്ക്കാന്‍ പോലീസ് സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി .ദേവസ്വം ബോര്‍ഡിനേയും അയ്യപ്പസേവാസംഘത്തേയും കക്ഷിചേര്‍ക്കാനായി കേസ് മാറ്റി. മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നും ഇക്കാര്യം വെളിപ്പെടാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം തടയുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.പ്രവേശനാനുമതി തേടിയും പോലീസ് സംരംക്ഷണം ആവശ്യപ്പെട്ടും ഹര്‍ജിക്കാര്‍ അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുക്കില്ലെന്നാണ് ആക്ഷേപം
Sunday, 30 December 2007
ഭക്തരുടെ വസ്ത്രധാരണം കാലാനിസൃതമായി പരിഷ്കരിയ്ക്കാം : ജ്യോതി -ജ്യോതിഷ സംവാദം
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് വരുന്നവരുടെ വസ്ത്രധാരണം കാലാനുസൃതമായി പരിഷ്കരിയ്ക്കാമെന്നാണ് ഗ്രഹനിലകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവ പ്രശ്നം വിലയിരുത്തിയ ജ്യോതിഷികള്‍ പറഞ്ഞു. ജ്യോതി-ജ്യോതിഷ സംവാദമാണ് ചര്‍ച്ച നടത്തിയത് ,
മേഴത്തൂര്‍ അച്ചുതന്‍ നായരാണ് ഇത് ചൂണ്ടിക്കാട്ടിയത് . പ്രമുഖകര്‍ ഇതിനെ അനുകൂലിച്ചു.
കൊടിമരം സ്ഥാപിച്ചശേഷം അനിഷ്ടമൊന്നും ഉണ്ടായിട്ടില്ല.അതിന് കേടുമില്ല. അതിനാല്‍ കൊടിമരം മാറ്റണമെന്ന നിര്‍ദ്ദേശം അംഗീകരിയ്ക്കാനാകില്ല.

ബാധയോഴിപ്പിയ്ക്കാന്‍ വത്തിയ്ക്കാന്‍ വൈദിക സംഘത്തെ ഒരുക്കുന്നു.
ലണ്ടന്‍ : ‘ഭൂതബാധ ‘ നേരിടാന്‍ വൈദികരുടെ സംഘത്തിനു വത്തിയ്ക്കാന്‍ രൂപം കൊടുക്കുന്നു.ബാധയൊഴിപ്പിയ്ക്കല്‍ പോലുള്ള പ്രവര്‍ത്തികള്‍ക്കു നേതൃതവം കൊടുക്കാന്‍ ഓരോ ബിഷപ്പിന്റെ കീഴിലും ഇത്തരം വൈദികരെ നിയോഗിയ്ക്കാനാണു പദ്ധതി.പിശാചിനെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം കൊടുക്കാന്‍ റോമന്‍ കത്തോലിക്കാ സഭ ന്നൂറിലേറെ വൈദികര്‍ക്കു പ്രത്യേകം പരിശീലനം നല്‍കുമെന്നു വത്തിയ്ക്കാനിലെ എക് സോര്‍സിസ്റ്റ് ഇന്‍ ചീഫ് ആയ ഫാ.ഗുബിയേലി അമോത്ത് ‘ഡേയ്‌ലി’ ടെലഗ്രാഫ് പത്രത്തോടു പറഞ്ഞു
മനോരമ വാര്‍ത്ത
മനോരമ വാര്‍ത്ത
Subscribe to:
Posts (Atom)