Showing posts with label ഭക്ഷണ ശാസ്ത്രം കൌതുകം. Show all posts
Showing posts with label ഭക്ഷണ ശാസ്ത്രം കൌതുകം. Show all posts

Sunday, 27 April 2008

കയ്‌പ്പക്ക വിദേശങ്ങളില്‍ ഭക്ഷ്യവസ്തുവാണോ ?

കയ്‌പ്പക്ക ഭക്ഷ്യവസ്തുവാണോ എന്ന പോസ്റ്റിനു ലഭിച്ച ചില ഇ - മെയിലുകളാണ് ഈ പോസ്റ്റിനാധാരം.
കയ്‌പ്പക്കയേയോ അല്ലെങ്കില്‍ കയ്‌പ്പു രുചിയുള്ള മറ്റു പച്ചക്കറികളേയോ ഇന്ത്യയിലെ മറ്റു സംസ്ഥാ‍നങ്ങളിലെയോ അല്ലെങ്കില്‍ വിദേശ രാജ്യങ്ങളിലോ ഭക്ഷ്യവസ്തുവാണോ ?
ഇതിനുത്തരം നല്‍കുവാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്
അതിനാല്‍ ഈ വിഷയത്തില്‍ ഞാന്‍ ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നു
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ അല്ലെങ്കില്‍ വിദേശത്തോ ഉള്ള ബ്ലോഗര്‍മാര്‍ ഇക്കാര്യത്തെക്കുറിച്ച് അറിയുമെങ്കില്‍ ഒന്നു വ്യക്തമാക്കാനപേക്ഷ .
ചിലപ്പോള്‍ കയ്‌പ്പക്ക തന്നെ ആവണമെന്നില്ല.
ഇതേ സ്വഭാവമുള്ള മറ്റു പച്ചക്കറികളും ആകാം.
കയ്‌പ്പുരുചിയില്‍ തന്നെയാകാം വെക്കുന്നത്ത് ?
അല്ലെങ്കില്‍ കയ്‌പ്പ് കളയാന്‍ മറ്റു പല രീതി കളും അവലംബിക്കുന്നുണ്ടാകാം.
ഇവിടെ കയ്‌പ്പക്ക നീര്‍ ഔഷധമായി നിര്‍ദ്ദേശിക്കുന്നതുപോലെ അത്തരം കയ്പ്പുനീര്‍ പാനീയ ചികിത്സകള്‍ അവിടെയും ഉണ്ടോ ?
ബഹുമാന്യ ബ്ലോഗര്‍മാര്‍ സഹകരിക്കണമെന്നപേക്ഷ

Thursday, 24 April 2008

നേന്ത്രക്കായ ഉപ്പേരിയില്‍ ഇനി കൃത്രിമ നിറം ചേര്‍ക്കില്ല: ബേക്കറി തൊഴിലാളിയൂണിയന്‍

കായ ഉപ്പേരിക്ക് സ്വര്‍ണ്ണവര്‍ണ്ണ മുള്ള നിറം ചേര്‍ക്കുന്നത് കര്‍ശനമായി നിരോധിക്കണമെന്ന് ബേക്കറി ഉടമകളുടേയും തൊഴിലാളികളുടേയും സംഘടനയായ ബേക്കേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു .കേക്കിലും ബിരിയാണിയിലും മറ്റും കൃത്രിമ നിറം ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ അസോസിയേഷന്റെ ആദ്യ സമ്മേളനം തീരുമാനിച്ചിരുന്നു.
മഞ്ഞള്‍ ഉള്‍പ്പെടെയുള്ള സ്വാഭാവിക നിറങ്ങള്‍ ചേര്‍ക്കുന്നതിനു തടസ്സമില്ല. കൃത്രിമ നിറം ചേര്‍ത്ത് ഉപ്പേരി അന്യ സംസ്ഥാനങ്ങലില്‍ നിന്നു വന്‍‌തോതില്‍ എത്തുന്നുണ്ട്.അവ തിരിച്ചറിയാനും കായ ഉപ്പേരി വിപണിയില്‍ കേരളത്തിന്റെ കുത്തക നിലനിര്‍ത്താനും കൂ

Sunday, 3 February 2008

പഴങ്ങളിലെ കീടനാശിനി നീക്കാന്‍ “ബയോഫ്രഷ് “ വരുന്നു !!!

കൊച്ചി: പഴങ്ങളിലും പച്ചക്കറിയിലുമുള്ള രാസവസ്തുക്കളും കീടനാശിനികളും നീക്കാനുള്ള ജൈവലായനി “ബയോഫ്രഷ് “ വിപണിയിലിറക്കി. കൊച്ചി ആസ്ഥാനമായ ബ്ലൂ സഫയര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ബയോഫ്രഷിന്റെ 200 മില്ലിക്ക് വില 79 രൂപ
അഞ്ചുമില്ലി ബയോഫ്രഷ് ചേര്‍ത്ത ഒരു ലിറ്റര്‍ വെള്ളം ഉപയോഗിച്ച് പഴങ്ങളുടെ പുറംതൊലിയില്‍നിന്നും പച്ചക്കറികളില്‍നിന്നും മെഴുക് ഉള്‍പ്പെടെയുള്ള വസ്തുക്കളെ നീക്കംചെയ്യാന്‍ സാധിക്കുമെന്ന് ബ്ലൂ സഫയര്‍ മാനേജിംഗ് ഡയറക്ടര്‍ കെ. ശിവാത്മജന്‍ അറിയിച്ചു.
ബയോഫ്രഷില്‍ രാസവസ്തുക്കളില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചില്‍ പരിശോധിച്ച് ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയതാണെന്നും ശിവാത്മജന്‍ പറഞ്ഞു.

Monday, 14 January 2008

മിഠായിയെന്നു കരുതി വിറ്റാമിന്‍ ഗുളിക കഴിച്ച കുഞ്ഞു മരിച്ചു.

മാന്ദാമംഗലം : മിഠായിയെന്നുകരുതി വിറ്റാമിന്‍ ഗുളിക അമിതമായി കഴിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. പുത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ കൊളാംകുണ്ട് വരണ്ടിയാനിക്കല്‍ പ്രസാദിന്റെ മകള്‍ ആ‍ദിത്യയാണ് മരിച്ചത് .കുട്ടി ബുധനാഴചയാണ് ഗുലികകള്‍ കഴികത് . അസ്വസ്ഥത കാണിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.