Showing posts with label യുക്തിവാദം കൌതുകം. Show all posts
Showing posts with label യുക്തിവാദം കൌതുകം. Show all posts

Saturday, 8 March 2008

സനല്‍ ഇടമറുകിനുനേരെ വധശ്രമം ; മന്ത്രവാദി കീഴടങ്ങി!!

ന്യൂഡല്‍ഹി : തന്ത്ര-മന്ത്രങ്ങളിലൂടെ മനുഷ്യനെ ഇല്ലാതാക്കാമെന്ന് മന്ത്രവാദി . എങ്കില്‍ മരിക്കാന്‍ തയ്യാറാണെന്ന് സനല്‍ ഇടമുറുക് .
തല്‍‌സമയ മന്ത്രവാദത്തിനൊടുവില്‍ വാര്‍ത്താ‍ ചാനലിന്റെ ഓഫീസ് അങ്കണത്തില്‍ ഒരുക്കിയ വേദിയിലാണ് ഒന്നരമണിക്കൂര്‍ നീണ്ട താന്ത്രിക യജ്ഞത്തിനുശേഷം പണ്ഡിറ്റ് സുരേന്ദ്രശര്‍മ്മ പരാജയം സമ്മതിച്ചത് .
തന്ത്രവിദ്യയിലൂടെ ആരോ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നടന്ന പാനല്‍ ചര്‍ച്ചക്കിടെയാണ് ഒരാളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് സുരേന്ദ്രശര്‍മ്മ പറഞ്ഞത് .
അതേ വേദിയിലുണ്ടായിരുന്ന റഷണലിസ്റ്റ് ഇന്റര്‍ നാഷണല്‍ അദ്ധ്യക്ഷന്‍ സനല്‍ ഇടമറുക് ശര്‍മ്മയെ വെല്ലുവിളിച്ചു. ഗോതമ്പുമാവു കുഴച്ചു ആള്രൂപമുണ്ടാ‍ക്കി അതില്‍ ആരുടെയെങ്കിലും ആത്മാവിനെ ആവാഹിച്ചാല്‍ അയാള്‍ കൊല്ലപ്പെടുമെന്നായിരുന്നു ശര്‍മ്മയുടെ വാദം !
അദ്ദേഹം അഞ്ചുമിനിട്ടോളം മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല, തന്ത്രവിദ്യയിലെ ഏറ്റവും ഭയാനകമായ കര്‍മ്മങ്ങള്‍ക്ക് വിധേയനാകാന്‍ തയ്യാറുണ്ടോ എന്നായി പിന്നീട് വെല്ലൂവിളി . രാത്രി പതിനൊന്നിന് ശേഷം ഹവനകുണ്ഡത്തിനു മുമ്പിലിരിക്കുന്ന സനലിനെ ഭ്രാന്തനാക്കുമെന്നും തുടര്‍ന്ന് മൂന്ന് മിനിട്ടിനുള്ളില്‍ മരിച്ചുവീഴുമെന്നും തന്ത്രി പറഞ്ഞു.
രാത്രി 10.45 - ഹോമകുണ്ഡവും വിധിപ്രകാരമുള്ള പൂജാസാ‍ാമഗ്രികളും തയ്യാറായി. ശര്‍മ്മയും മറ്റു താന്ത്രികന്മാരും നിരന്നിരുന്ന് സനലിനെതിരായ ഭീകരമന്ത്രപ്രയോഗങ്ങള്‍ ആരംഭിച്ചു.
സനലിന്റെ പേരെഴുതിയ കടലാസിലേയ്ക്ക് ആത്മാവിനെ ആവാഹിച്ച് തിളച്ച നെയ്യില്‍മുക്കി പലകഷണങ്ങളാക്കി കീറി ഹോമകുണ്ഡത്തില്‍ അര്‍പ്പിച്ചൂ.
ഒപ്പം എള്ള്, കര്‍പ്പൂരം തുടങ്ങിയ പൂജാദ്രവ്യങ്ങളും ഇട്ടു.
എന്നീട്ടും കാര്യം നടക്കാതിരുന്നപ്പോള്‍ ഗോതമ്പുമാവുകൊണ്ട് ചെറുരൂപമുണ്ടാക്കി അത്മാവിനെ സ്വാംശീകരിച്ചു പീഡന മന്ത്രവാദമെന്ന് അറിയപ്പേടുന്ന കുപ്രസിദ്ധ വിദ്യ നടത്തി. ഗോതമ്പുമാവില്‍ തീര്‍ത്ത രൂപത്തില്‍ സനലിനെക്കൊണ്ട് സ്പര്‍ശിപ്പിച്ചതിനുശേഷം നൂലുകൊണ്ട് അതിന്റെ കഴുത്തുമുറുക്കി. കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടി മുറിച്ചു.
തിളച്ച നെയ്യ് അതില്‍ ഒഴിച്ചു.
തുടര്‍ന്ന് മന്ത്രങ്ങള്‍ ഉരുവിട്ട തന്ത്രി സനല്‍ ഉടന്‍ മരിച്ചു വീഴുമെന്ന് ഉറക്കെ പറഞ്ഞു. ഒടുവില്‍ പരാചയം സമ്മതിച്ച് സുരേന്ദ്ര ശര്‍മ്മ പിന്‍‌വാങ്ങി.