Showing posts with label സിനിമ കൌതുകം. Show all posts
Showing posts with label സിനിമ കൌതുകം. Show all posts

Wednesday, 2 April 2008

സുരേഷ് ഗോപി പോലീസ് യൂണിഫോം ധരിച്ചെത്തിയത് ; പ്രശ്നം കോടതിയിലെത്തി

പോലിസ് സൂപ്രണ്ടിന്റെ വേഷം ധരിച്ചു കടവന്ത്രയില്‍ ജനമൈത്രി സുരക്ഷാപദ്ധതി ഉദ്‌ഘാടനച്ചടങ്ങിനെത്തിയ സിനിമാതാരം സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.
ഔദ്യോദിക ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത യൂണിഫോം അണിഞ്ഞ് ചടങ്ങിനെത്തിയ സുരേഷ് ഗോപിയെ അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചാനയിച്ചത് പോലീസ് സേനക്ക് അപമാനകരമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട് .
ഔദ്യോദിക പദവികളൊന്നും ഇല്ലാതെ പോലീസ് ഓഫീസര്‍ ചമഞ്ഞ സുരേഷ് ഗോപി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 170 , കേരള പോലീസ് ആക്റ്റിലെ 40 വകുപ്പുകള്‍ പ്രകാരം ശിക്ഷാരഹമാണെന്നാണ് വാദം .

Wednesday, 26 December 2007

ഖുശ്‌ബുവിന് എതിരായ കേസുകള്‍ മൂന്നായി.

ചെന്നൈ: സിനിമയുടെ പൂജാവേളയില്‍ ദേവതാവിഗ്രഹങ്ങള്‍ക്കുസമീപം ചെരിപ്പിട്ട് ഇരുന്നതിന്റെ പേരില്‍ നടി ഖുശ്‌ബുവിനെതിരെ മൂന്നാമതൊരു ഹര്‍ജികൂടി. രാമേശ്വരം ഹിന്ദുമുന്നണി ലോക്കല്‍ സെക്രട്ടറി രാമമൂര്‍ത്തിയാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്