Showing posts with label വാര്‍ത്ത കൌതുകം. Show all posts
Showing posts with label വാര്‍ത്ത കൌതുകം. Show all posts

Thursday, 20 March 2008

മദ്യവില്പനയില്ലാത്ത ദിവസങ്ങളില്‍ വാഹനാപകടങ്ങള്‍ കുറവ് !!!!

സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാത്ത ദിവസം താരതമ്യന വാ‍ഹനാപകടങ്ങള്‍ കുറവാണെന്ന് മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

കൊയ്യാന്‍ വിദേശത്തുനിന്നു മക്കളെ തിരിച്ചു വിളിച്ചു!!!

കൊയ്യാന്‍ തൊഴിലാലികളെ കിട്ടാതെ വലഞ്ഞ കര്‍ഷകന്‍ വിദേശത്തായിരുന്ന മക്കളെ തിരിച്ചുവിളിച്ചു. കോഴഞ്ചേരി നീര്‍വിളാകം കോയൊപ്പറമ്പത്ത് കെ.വി. ജോണാണ് ലണ്ടനിലും ദുബായിലും ജോലിചെയ്യുന്ന മക്കളേയും മരുമക്കളേയും വിളിച്ചുവരുത്തി പാടം കൊയ്തത് . അര ഏക്കര്‍ പാടം കൊയ്തെടുത്ത ഉടന്‍ മെതിച്ച് നെല്ല് അറയിലെത്തിച്ചു
മനോരമ വാര്‍ത്ത

Friday, 15 February 2008

ലോക സൈനികച്ചെലവ് : സമാധാന സേനയുടേതിനേക്കാള്‍ 228 ഇരട്ടി

വാഷിംഗ്ട്ടണ്‍: ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സേനയ്ക്കായി ചെലവഴിച്ചതിനേക്കാള്‍ 228 ഇരട്ടി തുക സൈനികാവശ്യങ്ങള്‍ക്കായി രാഷ്ട്രങ്ങള്‍ ചെലവിട്ടതായി വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റൂട്ട് . ലോകത്തിന്റെ സൈനിക ബജറ്റ് 2006 ല്‍ 1,23,200 കോടി ഡോളറായിരുന്നു.2007 ജൂലൈ മുതല്‍ 2008 ജൂണ്‍ വരെ സമാധാനസേനയുടെ ചെലവ് 700 കോടി ഡോളറാകുമെന്നാണ് സൂചന .മുന്‍ വര്‍ഷം ഇത് 560 കോടി ഡോളര്‍ മാത്രമായിരുന്നു.

Friday, 1 February 2008

ശവങ്ങളില്‍നിന്ന് അവയവങ്ങള്‍ മോഷ്ടിച്ചുവിറ്റ നേഴ്സ് കുറ്റമേറ്റു

ഫിലഡല്‍ഫിയ (യു.എസ് ): അവയവ മാറ്റം വേണ്ട രോഗികളില്‍ അവ വെച്ചുപിടിപ്പിക്കുന്നതിന് മൃതശരീരത്തില്‍നിന്ന് അവയവങ്ങള്‍ മുറിച്ചുമാറ്റിയ ലീ കൂസ്റ്റ എന്ന നേഴ്സ് കോടതില്‍ കുറ്റ സമ്മതം നടത്തി .20 വര്‍ഷം വരെ തടവുലഭിയ്ക്കാവുന്ന കേസാണിത് .244 മൃതദേഹങ്ങളില്‍നിന്ന് ആയിരത്തില്‍പ്പരം ശരീരഭാഗങ്ങള്‍ കരിഞ്ചന്തയില്‍ വില്പന നടത്തിയത്രെ.
ജഡങ്ങളിലൊന്ന് 2004 ല്‍ അന്തരിച്ച നാറ്റകപ്രതിഭ അലിസ്റ്റര്‍ കുക്കിന്റേതാണ് .

Saturday, 12 January 2008

ആനകളെ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം !!

ചാവക്കാട് : മണത്തല നേര്‍ച്ചയാഘോഷത്തിന്റെ ഭാഗമായി കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥതയും ശാരീരിക ക്ഷമതയും സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് മണത്തല ജുമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംയുക്തയോഗം നിര്‍ദ്ദേശിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ , കമ്മറ്റി ഭാരവാഹികള്‍ , കാഴ്ച കൊണ്ടുവരുന്ന ക്ലബ്ബുകള്‍ , സംഘടനകള്‍ , ആനയെ കൊണ്ടുവരുന്നവര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത് .
ആനപ്പുറത്ത് മൂന്നില്‍ കൂടുതല്‍ പേരെ കയറ്റരുതെന്നും കുട്ടികളെ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് . രാഷ്ട്രീ‍യ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ , പ്രകോപനമുണ്ടാക്കുന്ന രീതിയിലുള്ള പാര്‍ട്ടി ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിയ്ക്കാന്‍ പാടില്ല . പടക്കത്തിനും നിയന്ത്രണമുണ്ട് .
ആര്‍ഡിഒയുടെ പതിനഞ്ചിന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും യോഗം തീരുമാനിച്ചു.

Saturday, 29 September 2007

പിതാമഹന്റെ അനുസ്മരണം രക്തദാനത്തിലൂടെ !!!

തൃശൂര്‍: പിതാമഹന്റെ അനുസ്മരണം ത്യാഗപ്രവര്‍ത്തിയിലൂടെ അവിസ്മരണീയമാക്കാനൊരുങ്ങുകയാണ്

കണ്ടാശ്ശങ്കടവ് തേയ്ക്കാനത്ത് പണ്ടാരവളപ്പില്‍ കുടുംബം. പിതാമഹന്‍ ചാക്കു തോമക്കുട്ടിയുടെ വേര്‍പാടിന്റെ

ഇരുപത്തഞ്ചാം വര്‍ഷം ആചരിക്കുന്ന നാളെ ( 28-9-07) തൃശൂര്‍ ജുബിലി മെഡിയ്ക്കല്‍ കോളേജില്‍ രക്തദാ‍നം

നടത്താനാണ് പിന്‍‌തലമുറക്കാരുടെ പദ്ധതി.
കുടുബത്തിലെ ഇരുപത്തഞ്ചുപേര്‍ രക്തദാനം ചെയ്യും.കൂടാതെ ഇരുപത്തഞ്ച് നിര്‍ധനരോഗികള്‍ക്ക് സൌജന്യമായി

ഡയാലിസിസും ചെയ്തുകൊടുക്കും.
പിതാമഹന്റെ സേവന മനോഭാവമാണ് തങ്ങളെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്ന് പേരക്കുട്ടികള്‍

പറഞ്ഞു.