Tuesday 25 December 2007

നഴ്‌സറി : അഭിമുഖത്തില്‍ രേഖകള്‍ പരിശോധിയ്ക്കാം

ന്യൂഡല്‍ഹി : നഴ്‌സറി പ്രവേശന സമയത്ത് സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ച്ഗയ്ക്ക് ഹൈക്കോടതി നിശ്ചയിച്ച നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്ക്കൂള്‍ പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കവേയാണ് പ്രവേശനത്തില്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന സുപ്രീം കോടതി പരാമര്‍ശം


പ്രവേശനത്തിന് അനിവാര്യമായ രേഖകള്‍ പരിശോധിക്കുന്നതിനാണ് മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ സ്കൂള്‍ അധികൃതരെ അനുവദിച്ചത് .

എങ്കിലും സ്കൂളുകളുടെ അഭിമുഖസമ്പ്രദായത്തെ കോടതി നിശിതമായി വിമര്‍ശിച്ചു.

എന്തിനാണ് അനൌപചാരിക കൂടിക്കാഴ്ച ? കൂയ്യിക്കാഴ്ചയില്‍ സ്കൂളുകള്‍ എന്തൊക്കെയാണ് പരിശോധിക്കുക ? കുട്ടി കറുത്തതാണോ ,വെളുത്തതാണോ ? പൊക്കമുണ്ടോ ? നീളക്കുറവുണ്ടോ ? സാമ്പത്തികശേഷിയുണ്ടോ ? ഇതൊക്കെയാണോ പരിശോധിക്കുക ?

സ്കൂളുകള്‍ കുട്ടികളെ സഹായിക്കേണ്ടതിനുപകരം മാതാപിതാക്കളെ നെട്ടോട്ട മോടിയ്ക്കയാണെന്നും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

No comments: