Tuesday, 25 December 2007

വ്യാജ ക്യാമറക്കെണിയ്ക്കു കോടതി വിമര്‍ശനം

ന്യൂഡല്‍‌ഹി: പ്രേക്ഷക റേറ്റിംഗ് വര്‍ദ്ധിപ്പിയ്ക്കാന്‍ ടി. വി. ചാനലുകള്‍ “ വ്യാജ ക്യാമറക്കെണി “ രീതി അവലംബിക്കുന്നതിനെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു.സ്കൂള്‍ അദ്ധ്യാപികയായ ഉമ ഖുറാന വിദ്യാര്‍ത്ഥികളെ ലൈംഗിക വില്പന നടത്തിയെന്നു വ്യാജ ക്യാമറക്കെണിയിലൂടെ ആരോപിച്ച ‘ലൈവ് ഇന്ത്യ ‘ ചാനലിനെ കുറ്റ വിമുക്തമാക്കിയ കോടതി , ചാനലുകള്‍ക്ക് റേറ്റിംഗ് കൂട്ടാന്‍ നടത്തുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

ഉമയുടെ ജോലി നഷ്ടപ്പെടുകയും മാത്രമല്ല , സമൂഹത്തിനുമുന്നില്‍ അപമാനിതയായ ഉമയെ ഒരു വിഭാഗം ആളുകള്‍ കൈയ്യേറ്റം ചെയ്തതായും കോടതി ചൂണ്ടിക്കാട്ടി.

റേറ്റിംഗ് ഉയര്‍ത്താനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ക്യാമറക്കെണി. ജനങ്ങള്‍ക്കു സത്യമറിയാനുള്ള അവകാശമുണ്ടെങ്കിലും , വെളിപ്പെടുത്തലുകള്‍ സത്യസന്ധമായിരിയ്ക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു.ക്യാമറക്കെണിയുടെ റിപ്പോര്‍ട്ടറേയും മറ്റും കോടതി ശിക്ഷിച്ചിരുന്നു. നഷ്ട പരിഹാരമോ , മറ്റു തരത്തിലുള്ള് ആ‍ശ്വാസ നടപടികളോ വേണമെങ്കില്‍ ഉമയ്ക്ക് പ്രത്യേക കേസ് നല്‍കാമെന്ന് കോടതി അഭിപ്രായപ്പെട്ടു.

No comments: