ശബരിമല : പൊന്നമ്പലമേടിന്റെ പുണ്യം നിറയുന്ന മകരജ്യോതി തിങ്കളാഴ്ചയാണെങ്കിലും സംക്രമ സന്ധ്യയുടെ പൊന്കിരണങ്ങള് ഏറ്റുവാങ്ങാന്‍ ശബരീശ സന്നിധാനം ഇപ്പോഴേ ഭക്ത നിബിഡമായി
ജ്യോതി ദര്‍ശനത്തിനായി അടിക്കാടുകള്‍ തെളിച്ച് പര്‍ണ്ണശാലകള്‍ കെട്ടിയുയര്‍ത്തുന്ന തിരക്കിലാണ് തീര്‍ത്ഥാടകര്‍ .
തടസ്സമില്ലാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം അയ്യപ്പന്മാര് ദിവസങ്ങള്ക്കുമുന്പേ കയ്യടക്കി .
മാളികപ്പുറം ,പാണ്ടിത്താവളം , ശരംകുത്തി , എന്നിവടങ്ങളിലാണ് കൂടുതല്‍ പര്‍ണ്ണ ശാലകള്‍ ഉയര്‍ന്നീട്ടുള്ളത് . കെട്ടിടങ്ങള്‍ക്കു മുകളിലും മരക്കൊമ്പുകളിലും ജ്യോതി കാണാന്‍ അയ്യപ്പന്മാരെ കയറാന്‍ അനുവദിക്കുകയില്ലെന്നു പോലീസ് പറയുന്നുണ്ടെങ്കിലും മിക്ക കെട്ടിടങ്ങളും തീര്‍ത്ഥാടകരുടെ താവളമായി .
മുന്‍ വര്‍ഷങ്ങലെ അപേക്ഷിച്ച് മലയാളികള്‍ മുന്‍കൂട്ടി പര്‍ണ്ണശാലകള്‍കെട്ടി സ്ഥാനം പിടിക്കുന്നതും ഇതാദ്യമാണ് .
മാളികപ്പുറം ക്ഷേത്രത്തിനു പിന്നില്‍ അയ്യപ്പ സേവാസംഘം വളണ്ടിയര്‍ ഷേഡിനും അഗ്നിശമന സേനാ ഷെഡിനും മദ്ധ്യേയുള്ള പ്രദേശം മലപ്പുറം ,കോഴിക്കോട് , പാലക്കാട് , വയനാട് ജില്ലകളില്‍നിന്നുള്ള തീര്‍ത്ഥാടകരാണ് കയ്യടക്കിയിരിക്കുന്നത് . ആറിദിവസം മുന്‍പേ സ്ഥാനം പിടിച്ചവരും ഉണ്ട് .14 ന് വൈകീട്ട് 6 .30 ന് ആണ് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുക .അതിനുശേഷമാണ് ജ്യ്യോതി ദര്‍ശനം .
ബുദ്ധിമുട്ടില്ലാത്തതും ജ്യോതി കാണാവുന്നതും വൃത്തിയുള്ളതുമായ സ്ഥലങ്ങളാണ് ആദ്യമുള്ളവര്‍ കയ്യടക്കിയത് .മിക്കയിടത്തും തണല്‍ ഇല്ല.
വിരിപ്പുകള്‍ വലിച്ചുകെട്ടിയും കാട്ടിലകള്‍ നിരത്തിയും തണലുകള്‍ ഉണ്ടാക്കി അതിനുള്ളിലാണ് അവര്‍ വിശ്രമിക്കുന്നത് . പാണ്ടിത്താവളത്തിലും മാളികപ്പുറത്തും കാട്ടില്‍നിന്നു കമ്പും കുഴയും കാട്ടിലകളും വെട്ടി ഷെഡുകള്‍ കെട്ടുന്ന തിരക്കാണ് . എവിടെയ്ക്കുതിരിഞ്ഞാലും പര്‍ണ്ണശാല കെട്ടുന്ന തിരക്കാണ് .എവിടേയ്ക്കു തിരിഞ്ഞാലും പര്‍ണശാല ഒരുക്കുന്ന അയ്യപ്പന്മാരേ മാത്രമേ കാണുവാന്‍ അഴിയൂ.
ആയിരക്കണക്കിനു അയ്യപ്പന്മാര് വിരിവിരിച്ചു വിശ്രമിയ്ക്കാന്‍ തുടങ്ങിയതോടെ വെള്ളത്തിനും പ്രാധമിക ആവശ്യങ്ങള്‍ക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട് .
പാണ്ടിത്താവളത്തില്‍ വിരിച്ചവര്‍ വെള്ളത്തിനായി ടെലിഫോണ്‍ എക് സേഞ്ച് വരെ എത്തണം . ടാപ്പുകള്‍ക്കുമുന്‍പില്‍ വെള്ളത്തിനായി നീണ്ട ക്യൂ ആണ് .
Subscribe to:
Post Comments (Atom)
2 comments:
nonsense...
Read this also
Post a Comment