Friday, 11 January 2008

ശബരിമല - മകരജ്യോതി ; യുക്തിവാദികള്‍ പരാതി നല്‍കി !!!

കൊച്ചി : മകരവിളക്കുദിനത്തില്‍ പൊന്നമ്പലമേട്ടിലേക്കു പ്രവേശനം അനുവദിയ്ക്കണമെന്നും സന്ദര്‍ശനത്തിനു തടസ്സമുണ്ടാവാതിരിയ്ക്കാന്‍ പോലീസ് സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി .ദേവസ്വം ബോര്‍ഡിനേയും അയ്യപ്പസേവാസംഘത്തേയും കക്ഷിചേര്‍ക്കാനായി കേസ് മാറ്റി. മകരജ്യോതി മനുഷ്യനിര്‍മ്മിതമാണെന്നും ഇക്കാര്യം വെളിപ്പെടാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം തടയുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.പ്രവേശനാനുമതി തേടിയും പോലീസ് സംരംക്ഷണം ആവശ്യപ്പെട്ടും ഹര്‍ജിക്കാര്‍ അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുക്കില്ലെന്നാണ് ആക്ഷേപം

1 comment:

ടോട്ടോചാന്‍ said...

അവസാനം സാഷ്ടാഗം പ്രണമിച്ചു... യുക്തിവാദികള്‍ക്കു മുന്‍പില്‍ ദേവസ്വവും സര്‍ക്കാരും കപടവാദികളും....
മകരജ്യോതി തട്ടിപ്പാണെന്ന് സര്‍ക്കാരും ശബരിമല തന്ത്രികളും തുറന്നു സമ്മതിച്ചു.....