Monday, 14 January 2008

ആമയിറച്ചി വിറ്റവര്‍ പിടിയില്‍

തൃശൂര്‍ : ആമകളെ പിടികൂടി ഇറച്ചിയാക്കി വില്പന നടത്തുന്ന രണ്ടംഗ സംഘം പിറ്റിയിലായി .കണ്ടശ്ശങ്കടവ് പുലാമ്പുഴ കടവില്‍നിന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസറിന്റെ നേതൃത്വത്തിലാണ് ഈ രണ്ടംഗ സംഘത്തെ പിടി കൂടിയത് .
നാല്പതോളം ആമത്തോടുകളും മുക്കാല്‍ കിലോ ഇറച്ചിയും പിടിച്ചെടുത്തു. പൊങ്ങണംകോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പ്രതികെളെ കസ്റ്റ്ഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു .
കിലോയ്ക്ക് അമ്പതു രൂപ നിരക്കിലാണ് പ്രതികള്‍ ആമയിറച്ചി വില്പന നടത്തിയത് .

1 comment:

വിന്‍സ് said...

ആമ ഇറച്ചി ആ ഓഫീസര്‍ തിന്നിട്ടുണ്ടായിരുന്നെങ്കില്‍ അവരെ പിടിക്കാതെ ആ മുക്കാ കിലോ ഇറച്ചിയും കൊണ്ടു പോയേനെ. ആമ ഇറച്ചിയുടെ ടേസ്റ്റ് അടി പൊളിയാണു. ഇതു ഇല്ലീഗല്‍ ആണെന്നു ഇപ്പോള്‍ ആണു മനസ്സിലായതു.