Sunday, 13 January 2008

ബലാല്‍‌സംഗക്കാരന് നല്ല നടപ്പ് : ജഡ്ജിയുടെ പണിപോയി.

ബലാത്സംഗക്കേസ് പ്രതിയോട് സൌമനസ്യം കാണിച്ച ജഡ്ജിയെ പുറത്താക്കിയ തീരുമാനം സുപ്രീംകോടതിയും ശരിവെച്ചു. ഉത്തര്‍പ്രദേശിലെ എത്വാ ജഡ്ജിയായിരുന്ന രാജ്‌കുമാര്‍ ശര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് .
ബലാല്‍സംഗക്കേസ് പ്രതികളെ നല്ലനടപ്പിനുവിടാന്‍ നിയമം അനുവദിക്കുന്നില്ല. വന്‍ ശിക്ഷ ലഭിക്കേണ്ട പ്രതിയോട് രാജ്‌കുമാര്‍ ശര്‍മ്മ ദയാപൂര്‍വ്വം പെരുമാറിയതായും കോടതി വിലയിരുത്തി .
1998 ലായിരുന്നു കേസിനാസ്പദമായ സംഭവം .
ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കേണ്ട കേസുകളിലെ പ്രതികളെ നല്ല നടപ്പിനു വിടരുതെന്നാണ് വ്യവസ്ഥ . ബലാത്സംഗക്കേസ് പ്രതികളെ നല്ല നടപ്പിന് വിട്ടത് വിവാദമായതോടെ അലഹബാദ് ഹൈക്കോടതി നടത്തിയ അന്വേഷണത്തില്‍ ജഡ്ജി കുറ്റക്കാരനാനെന്നു കണ്ടെത്തി . തുടര്‍ന്ന് 2005 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ബ്ബന്ധിത വിരമിക്കലിന് ഉത്തരവിട്ടു. കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ടാണ് നല്ല നടപ്പിനു വിട്ടതെന്നായിരുന്നു പ്രതിയുടെ അഭിഭാഷകന്റെ വാദം

1 comment:

Murali K Menon said...

ദുര്‍നടപ്പുകാരനായ ജഡ്ജിയില്‍ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കാനാവുക. നല്ല നടപ്പിനു പകരം നല്ല കിടപ്പിനു വിടാഞ്ഞത് ഭാഗ്യം.. എന്തായാലും കിട്ടേണ്ടത് കിട്ടേണ്ട ദിക്കില്‍ നിന്നു തന്നെ കിട്ടി. ആശ്വസിക്കാം.