Sunday, 12 October 2008

മറ്റം സ്കൂളില്‍ ‘നേര് കട” തുടങ്ങി

ഗാന്ധിജയന്തിയോടനുബന്ധിച്ച് മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നേര് കട തുറന്നു.ഒരു രൂപ മുതല്‍ 100 രൂപ വിലയുള്ള സാധനങ്ങള്‍ വെച്ച കടയില്‍ വില്പനനക്കോ പണംവാങ്ങാനോ ആളില്ല.സാധനങ്ങളുടെ വിലവിവരം പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .സാധനങ്ങള്‍ എടുക്കുന്നവര്‍ അതിന്റെ വില പെട്ടിയില്‍ നിക്ഷേപിക്കാം .ചില്ലറ മാറിക്കൊടുക്കാ‍ന്‍ ചില്ലറ മൂലയുണ്ട് .ഗാന്ധി സാഹിത്യം മുതല്‍ ബുക്കും സോപ്പും മാര്‍ക്കറും ബിസ്ക്കറ്റും ചോക്ക്ലേറ്റും നിറച്ച കടയില്‍ 10000 രൂപയുടെ സാധനങ്ങള്‍ ഉണ്ട് .

6 comments:

siva // ശിവ said...

ഈ ലോകം മൊത്തം ഇങ്ങനെ ആവുകയും എല്ലാവരും സത്യ സന്ധമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ എത്ര നന്നായിരുന്നേനേ...

smitha adharsh said...

നല്ല കാര്യമാണല്ലോ..ഇതു..
കുട്ടികളെ സത്യസന്ധരാക്കാന്‍ ഇതു തീര്ച്ചയായും ഉപകരിക്കും.

Jayasree Lakshmy Kumar said...

കുഞ്ഞുങ്ങളുടെയുള്ളിലെങ്കിലും മാവേലി വാണീടും കാലം ഉണ്ടാകട്ടെ

മായാവി.. said...

ശിവ ശിവ ശിവ ശിവ

മുസാഫിര്‍ said...

മറ്റു സ്കൂളുകള്‍ക്കും അനുക്കാരിക്കാവുന്ന ഒരു സംരഭമാണല്ലോ.ഇതിന്റെ ഭാവി എന്താവുമെന്നറീയാന്‍ താല്പര്യം ഉണ്ട്.

nandakumar said...

കൊള്ളാമല്ലോ ആശയവും പ്രവൃത്തിയും! എല്ലാവരും നേരിന്റെ പിറകെ പോയെങ്കില്‍.

ഇനി കുട്ടികളെങ്കിലും നേരില്‍ വളരട്ടെ..