Sunday 13 April 2008

ബഹിരാകാശത്തെത്തിയ ആദ്യ ജീവിയായ ലെയ്‌ക്കയുടെ പ്രതിമ റഷ്യയില്‍ സ്ഥാപിച്ചു!!

ലോകത്തിലെ ആദ്യ ബഹിരാകാശ ജീവിയായ ലെയ്‌ക്കയുടെ ( നായ ) പ്രതിമ റഷ്യയില്‍ അനാവരണം ചെയ്തു.1957 ല്‍ സ്പുട്‌നിക്കിലായിരുന്നു

ലെയ്‌ക്കയുടെ യാത്ര . ഈ ദൌത്യത്തിനായി തിരഞെടുക്കുമുന്‍പേ ലെയ്‌ക്ക ഒരു തെരുവുനായ ആയിരുന്നു. നായ എന്ന ജീവിക്ക് ഒരു പ്രത്യേക

സ്ഥലത്ത് അനങ്ങാതെയിരിക്കാന്‍ കഴിവുള്ളതുകൊണ്ടാണ് ബഹിരാകാശ യാത്രക്കായി നായയെ തിരഞ്ഞെടുത്തത് എന്ന് പറയപ്പെടുന്നത് .
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിഗ്രഹാരാധനക്കനുകൂലമായ നിലപാട് റഷ്യ എടുക്കുന്നതിനെ അന്താരാഷ്ട്ര സമൂഹം

കൌതുകത്തോടെയാണ് നോക്കിക്കാണുന്നത് .

No comments: