തൊടുപുഴ : അനന്തരാമനെ കൊലപ്പെടുത്തിയതില്‍ കുറ്റക്കാരായ ഭാര്യ വിദ്യാലക്ഷ്മിയുടേയും കാമുകന്‍ ആനന്ദിന്റേയും
അച്ഛനമ്മമാരും സംഭവത്തിന് ധാര്‍മ്മികമായി ഉത്തരവാദികളാണെന്ന് കോടതി നിരീക്ഷിച്ചു .സ്കൂള്‍ ,കോളേജ്
പഠനകാലത്ത് മക്കളുടെ കാര്യത്തില്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ മേല്‍ പ്രത്യേക ശ്രദ്ധ വേണം. അച്ഛനമ്മമാര്‍
ശ്രദ്ധിക്കാതിരുന്നതിനാലാണ് ഒരാളുടെ കൊലപാതകത്തിലേക്കുവരെ നയിച്ച സംഭവങ്ങളുണ്ടായത് . അതിനാല്‍
മകളും കാമുകനും സഹായിയും ചേര്‍ന്നുനടത്തിയ കൊലപാതകത്തിന് അച്ഛനമ്മമാരും ഒരര്‍ത്ഥത്തില്‍
ഉത്തരവാദികളാണ്.മക്കളുടെ ചെറുപ്പകാലത്ത് , അച്ഛനമ്മമാര്‍ അവരുടെകാര്യങ്ങളില്‍ ശ്രദ്ധവെക്കണമെന്നതിന്
ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ കുറ്റകൃത്യം.കുട്ടികളെ കുടുംബത്തിനും സമൂഹത്തിനുമൊരു മൂല്യവത്തായ
സ്വത്താക്കുന്നതിന് അച്ഛനമ്മമാര്‍ ശ്രമിക്കണമെന്നും വിധി പ്രസ്താവനയിലൂടെ തൊടുപുഴ അഡീഷണല്‍
സെഷന്‍സ് ജഡ്‌ജി ശ്രീ എം .എന്‍. ജനാര്‍ദ്ദനന്‍ സൂചിപ്പിച്ചു. (മാതൃഭൂമി ദിനപ്പത്രത്തില്‍നിന്ന് )
Subscribe to:
Post Comments (Atom)
3 comments:
ശ്രദ്ധേയമായ പരാമര്‍ശം.
തീര്‍ച്ചയായും സുനില്‍ ...
കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുത്ത് സ്കൂളിലേക്ക് അയച്ചാല്‍ പോര . അവരുടെ സ്വഭാവരൂപീകരണത്തിലും വ്യക്തിത്വ വികസനത്തിലും കൂടി ശ്രദ്ധ പതിപ്പിക്കണം . നല്ല മക്കളാണ് തങ്ങളുടെ എറ്റവും അമൂല്യമായ സമ്പാദ്യം എന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കണം .
ഇന്നുരാവിലെ പത്രം വായ്ഇച്ചതു മുതല്‍ എന്നെ അസ്വസ്ഥമാക്കിയ കോടതിയുടെ പരാമര്‍ശമാണ് ഇപ്പോള്‍ ഇവിടെ കണ്ടത്. വല്ലാത്തൊരു രക്ഷാകര്‍ത്തൃത്വം പ്രകടിപ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. കുട്ടിചീത്തയായാല്‍ തന്തയ്ക്കു പറയുന്നതിന്റെ മറ്റൊരു രൂപമാണിതും.ഹിറ്റ്ലര്‍ ചീത്തയായതിന്റെ കാരണം അയാളുടെ അച്ഛനും അമ്മയിലും അന്വേഷിച്ചാല്‍ എവിടെയായിരിക്കും എത്തുക.. അത്തരം അന്വേഷണം എറിക് ഫേം നടത്തിയിട്ടുണ്ട്.
Post a Comment