Saturday 12 April 2008

തൃശൂര്‍ പൂരം വെടിക്കെട്ട് ; അപകടത്തിന്റെ ഉത്തരവാദിത്തം കെട്ടിട ഉടമസ്ഥര്‍ക്കെന്ന് കോര്‍പ്പറേഷന്‍ !!

പൂരത്തോടനുബന്ധിച്ചൂള്ള സാമ്പിള്‍വെടിക്കെട്ട് , കുടമാറ്റം , പൂരവെടിക്കെട്ട് എന്നിവ കാണുന്നതിനായി സ്വരാജ് റൌണ്ടിലും മറ്റുമുള്ള കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച കെട്ടിടങ്ങലിലും പണിപുര്‍ത്തിയാക്കാത്ത കെട്ടിടങ്ങളിലും ആളുകളെ കയറ്റുന്നതും കയറുന്നതും അപകടം ഉണ്ടാക്കും .ഇങ്ങനെ സംഭവിക്കുന്ന അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കെട്ടിട ഉടമസ്ഥനില്‍ നിക്ഷിപ്തമാണെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി അറിയിച്ചു.

3 comments:

കുഞ്ഞന്‍ said...

അത് നന്നായി..!

ഫസല്‍ ബിനാലി.. said...

കെട്ടിടങ്ങളൂടെ മുകളില്‍ കയറുന്നത് കെട്ടിട ഉടമയുടെ അനുവാദത്തോടെയല്ല, അപ്പള്‍ പിന്നെ ഏത് നന്നായീ ന്നാ?

കുഞ്ഞന്‍ said...

അതു കൊള്ളാമല്ലോ ഫസലിക്കാ..ഒരു കെട്ടിട ഉടമയ്ക്ക് തന്റെ കെട്ടിടത്തില്‍ കയറുന്നവരെ തടയാനുള്ള കഴിവില്ലെങ്കില്‍ ആ കെട്ടിടം പൊതു സത്രമാക്കുന്നതാണ് നല്ലത്..ആകാശത്തില്‍ക്കൂടീ പറന്നൊന്നുമല്ലല്ലൊ ആളുകള്‍ കെട്ടിടത്തില്‍ കയറുന്നത്? അതിനു വാതില്‍ ഉണ്ടാകില്ലെ? ഫസലിക്ക പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി അടി കൊള്ളാന്‍ ചെണ്ടയും കാശു വാങ്ങാന്‍ മാരാരും..!