സി.എം.സി സന്യാസിനി സമൂഹത്തിലെ അംഗവും സെന്റ് മേരീസ് കോളെജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ജെസ്മി (51) മഠാഗത്വം ഉപേക്ഷിച്ചു.
ആറുമാസമായി കോളെജില്‍ നിന്ന് നിര്‍ബ്ബന്ധിത അവധിയിലായിരുന്നു. തന്നെ മനോരോഗിയായി ചിത്രീകരിക്കാന്‍ മഠം അധികൃതര്‍ ശ്രമിച്ചതായി ജെസ്‌മി ആരോപിച്ചു.
പൊതുപ്രവര്‍ത്തനത്തില്‍ സജീവമായും സ്വാശ്രയകോഴ്സിന് അമിത ഫീസ് ഈടാക്കുന്നതിനെ ചോദ്യംചെയ്തതുമൂലമാണ് തന്നെ നിറ്ബ്ബന്ധിപ്പിച്ച് അവധി എടുപ്പിച്ചതെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു.
അതേ സമയം സിസ്റ്റര്‍ ജെസ്മി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സി.എം.സി പ്രൊവിന്‍ഷ്യല്‍ ഹൌസില്‍നിന്ന് അറിയിച്ചു . ജെസ്മിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതായി അറിഞ്ഞപ്പോള്‍ അക്കാര്യം അവരെ ധരിപ്പിച്ചിരുന്നതായും ഇതിനു കുടുംബാഗങ്ങളുടെ സഹകരണം തേടിയിരുന്നുവെന്നും സഭാ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ അവധിയെടുത്ത് ഡല്‍ഹിയിലേക്ക് പോയിരിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍വേണ്ടിയുള്ള സിസ്റ്റര്‍ ജെസ്മിയുടെ തീരുമാനത്തെ സഭ മാനിക്കുന്നുവെന്നും എന്നാല്‍ ഇതിന്റെ മറവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്നും സിസ്റ്ററിന്റെ അസ്വസ്ഥതകളെ ചൂഷണം ചെയ്യുന്നവരുടെ ദുഷ്‌പ്രേരണകള്‍ കൊണ്ടായിരുന്നതെന്നും സഭാ നേതൃത്വം അറിയിച്ചു.