ലണ്ടന്‍ : സൌദിയില്‍ സംഘംചേര്‍ന്ന് പീഡിപ്പിയ്ക്കപ്പെട്ട യുവതിയെ കേസിന്റെ വിചാരണാവേളയില്‍ ജഡ്ജിമാരും അധിഷേപിച്ചതായി ഇംഗ്ലണ്ടിലെ ‘ ദി ഇന്‍ഡിപ്പെന്‍ഡന്‍സും ‘ റിപ്പോര്‍ട്ട് ചെയ്തു. പീഡനത്തിനിരയായ യുവതിയ്ക്ക് 200 ചാട്ടവാറടിയും ആറുമാസം തടവും വിധിച്ച കോടതി നടപടി വിവാദമായിരുന്നു.
വീടിനു പുറത്തുപോകാന്‍ കാരണമെന്തായിരുന്നുവെന്നും സംഭവം ഭര്‍ത്താവിനോട് ആദ്യം പറയാതിരുന്നതെന്തെന്നും ചോദിച്ചായിരുന്നു ജഡ്ജിമാരുടെ അധിക്ഷേഒഅമെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമന്‍ റൈറ്റ്സ് വാച്ചിനു “ നല്കിയ മൊഴിയില്‍ യുവതി പറഞ്ഞു.
സംഭവം നടന്ന തിയ്യതി ഓര്‍മ്മയില്ലെന്നു പറഞ്ഞതിന് ഇവരെ “നുണച്ചി “ എന്നും വിളിച്ചു. അന്യ പുരുഷനോടോപ്പം കാറിലിരിക്കുമ്പോള്‍ അക്രമിസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ് .
അന്യ പുരുഷനോടോപ്പം കാറിലിരുന്നതിനാണ് പ്രതികള്‍ക്കൊപ്പം യുവതിയ്ക്കും ശിക്ഷ വിധിച്ചത് .
ആദ്യം പരാതി പരിഗണിച്ച കീഴ്ക്കോടതി 90 ചാട്ടവാറടി ശിക്ഷ വിധിച്ച ശേഷം ‘ തടവുശിക്ഷ ലഭിയ്ക്കാത്തത് ഭാഗ്യമായിക്കരുതണമെന്നും പറഞ്ഞു.
അപ്പീല്‍ നല്‍കിയപ്പോഴാണ് ശിക്ഷ 200 ചാട്ടവാറടിയും ആറുമാസം തടവുമായി കൂടിയത് .
കൂട്ട മാനഭംഗത്തെക്കുറിച്ച് ഏറെ നാളുകള്‍ക്കുശേഷമറിഞ്ഞ ഭര്‍ത്താവാണ് വിവരം പോലീസില്‍ അറിയിച്ചത് .എന്നാല്‍ കുറ്റക്കാരെ സ്വയം പിടികൂടാനായിരുന്നു പോലീസിന്റെ ആദ്യ നിര്‍ദ്ദേശമെത്രെ. പലപ്പോഴായി നാലുതവണ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് അന്വേഷണം ആരംഭിച്ചതെന്നും പറയുന്നു.
Subscribe to:
Post Comments (Atom)
2 comments:
കുറുക്കന്റെ അടുത്തു കോഴിയെ നോക്കാന്‍ ഏല്പിച്ചാല്?
എന്നാലും ഈ ഹ്യൂമന്‍ വാച്ച്കാര് ഇവിടെ ഒക്കെ ഇത്ര തിരക്കിലായത് കൊണ്ടാകും. ഇറാഖിലും, അഫ്ഘാനിസ്ഥാനിലും, ഉഗാണ്ടയിലും ഒന്നും നടക്കുന്ന പ്രശ്നങ്ങള്‍ അറിയാത്തത് ..പാവങ്ങള്‍...
Post a Comment