Sunday, 30 December 2007

വിനോദയാത്രയിലും ‘ചൂരല്‍ മാഷ് ‘ : അദ്ധ്യാപകനെതിരെ കേസ്

മുംബൈ : വിനോദയാത്രക്കിടെ ബഹളമുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ ചൂരല്‍കൊണ്ടുതല്ലിയ അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.വകോള പഥക് ടെക് നിക്കല്‍ സ്കൂളിലെ എട്ട് ,ഒമ്പത് ക്ലാസിലെ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്കുപോയ അദ്ധ്യാപകന്‍ കദമിനെതിരെയാണ് പോലീസ് കേസെടുത്തത് .
റായ് ഗഡ് ജില്ലയിലെ വനപ്രദേശത്തേയ്ക്കായിരുന്നു യാത്ര . വനത്തിനുള്ളിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ രാത്രി കഴിയുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഉറങ്ങാന്‍ കൂട്ടാ‍ക്കിയില്ല.‘ പ്രേതം‘ എന്നു പറഞ്ഞ് കുട്ടികള്‍ കൂവാനും ബഹളമുണ്ടാക്കാനും തുടങ്ങി .കുട്ടികളെ നിശ്ശബ്ദരാക്കാനായി കദം ചൂരല്‍കൊണ്ട് തല്ലുകയായിരുന്നു.

ഭക്തരുടെ വസ്ത്രധാരണം കാലാ‍നിസൃതമായി പരിഷ്കരിയ്ക്കാം : ജ്യോതി -ജ്യോതിഷ സംവാദം

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് വരുന്നവരുടെ വസ്ത്രധാരണം കാലാനുസൃതമായി പരിഷ്കരിയ്ക്കാമെന്നാണ് ഗ്രഹനിലകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവ പ്രശ്നം വിലയിരുത്തിയ ജ്യോതിഷികള്‍ പറഞ്ഞു. ജ്യോതി-ജ്യോതിഷ സംവാദമാണ് ചര്‍ച്ച നടത്തിയത് ,
മേഴത്തൂര്‍ അച്ചുതന്‍ നായരാണ് ഇത് ചൂണ്ടിക്കാട്ടിയത് . പ്രമുഖകര്‍ ഇതിനെ അനുകൂലിച്ചു.
കൊടിമരം സ്ഥാപിച്ചശേഷം അനിഷ്ടമൊന്നും ഉണ്ടായിട്ടില്ല.അതിന് കേടുമില്ല. അതിനാല്‍ കൊടിമരം മാറ്റണമെന്ന നിര്‍ദ്ദേശം അംഗീകരിയ്ക്കാനാകില്ല.

ബാധയോഴിപ്പിയ്ക്കാന്‍ വത്തിയ്ക്കാന്‍ വൈദിക സംഘത്തെ ഒരുക്കുന്നു.

ലണ്ടന്‍ : ‘ഭൂതബാധ ‘ നേരിടാന്‍ വൈദികരുടെ സംഘത്തിനു വത്തിയ്ക്കാന്‍ രൂപം കൊടുക്കുന്നു.ബാധയൊഴിപ്പിയ്ക്കല്‍ പോലുള്ള പ്രവര്‍ത്തികള്‍ക്കു നേതൃതവം കൊടുക്കാന്‍ ഓരോ ബിഷപ്പിന്റെ കീഴിലും ഇത്തരം വൈദികരെ നിയോഗിയ്ക്കാനാണു പദ്ധതി.പിശാചിനെതിരെയുള്ള പോരാട്ടത്തിനു നേതൃത്വം കൊടുക്കാന്‍ റോമന്‍ കത്തോലിക്കാ സഭ ന്നൂറിലേറെ വൈദികര്‍ക്കു പ്രത്യേകം പരിശീലനം നല്‍കുമെന്നു വത്തിയ്ക്കാനിലെ എക് സോര്‍സിസ്റ്റ് ഇന്‍ ചീഫ് ആയ ഫാ.ഗുബിയേലി അമോത്ത് ‘ഡേയ്‌ലി’ ടെലഗ്രാഫ് പത്രത്തോടു പറഞ്ഞു

മനോരമ വാര്‍ത്ത

Wednesday, 26 December 2007

കൂട്ടമാനഭംഗക്കേസില്‍ ജഡ്ജിമാരും അധിഷേപിച്ചെന്ന് സൌദി വനിത

ലണ്ടന്‍ : സൌദിയില്‍ സംഘംചേര്‍ന്ന് പീഡിപ്പിയ്ക്കപ്പെട്ട യുവതിയെ കേസിന്റെ വിചാരണാവേളയില്‍ ജഡ്‌ജിമാരും അധിഷേപിച്ചതായി ഇംഗ്ലണ്ടിലെ ‘ ദി ഇന്‍ഡിപ്പെന്‍ഡന്‍സും ‘ റിപ്പോര്‍ട്ട് ചെയ്തു. പീഡനത്തിനിരയായ യുവതിയ്ക്ക് 200 ചാട്ടവാറടിയും ആറുമാസം തടവും വിധിച്ച കോടതി നടപടി വിവാദമായിരുന്നു.

വീടിനു പുറത്തുപോകാന്‍ കാരണമെന്തായിരുന്നുവെന്നും സംഭവം ഭര്‍ത്താവിനോട് ആദ്യം പറയാതിരുന്നതെന്തെന്നും ചോദിച്ചായിരുന്നു ജഡ്ജിമാരുടെ അധിക്ഷേഒഅമെന്നു രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനു “ നല്‍കിയ മൊഴിയില്‍ യുവതി പറഞ്ഞു.


സംഭവം നടന്ന തിയ്യതി ഓര്‍മ്മയില്ലെന്നു പറഞ്ഞതിന് ഇവരെ “നുണച്ചി “ എന്നും വിളിച്ചു. അന്യ പുരുഷനോടോപ്പം കാറിലിരിക്കുമ്പോള്‍ അക്രമിസംഘം യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ് .
അന്യ പുരുഷനോടോപ്പം കാറിലിരുന്നതിനാണ് പ്രതികള്‍ക്കൊപ്പം യുവതിയ്ക്കും ശിക്ഷ വിധിച്ചത് .
ആദ്യം പരാതി പരിഗണിച്ച കീഴ്‌ക്കോടതി 90 ചാട്ടവാറടി ശിക്ഷ വിധിച്ച ശേഷം ‘ തടവുശിക്ഷ ലഭിയ്ക്കാത്തത് ഭാഗ്യമായിക്കരുതണമെന്നും പറഞ്ഞു.

അപ്പീല്‍ നല്‍കിയപ്പോഴാണ് ശിക്ഷ 200 ചാട്ടവാറടിയും ആറുമാസം തടവുമായി കൂടിയത് .


കൂട്ട മാനഭംഗത്തെക്കുറിച്ച് ഏറെ നാളുകള്‍ക്കുശേഷമറിഞ്ഞ ഭര്‍ത്താവാണ് വിവരം പോലീസില്‍ അറിയിച്ചത് .എന്നാല്‍ കുറ്റക്കാരെ സ്വയം പിടികൂടാനായിരുന്നു പോലീസിന്റെ ആദ്യ നിര്‍ദ്ദേശമെത്രെ. പലപ്പോഴായി നാലുതവണ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് അന്വേഷണം ആരംഭിച്ചതെന്നും പറയുന്നു.

മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചതിന് 46 പേരെ ശിക്ഷിച്ച ജഡ്ജിയെ നീക്കി.

ന്യൂയോര്‍ക്ക് : കോടതിമുറിയിലെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചതിന്റെ പേരില്‍ അവിടെയുണ്ടായിരുന്നവരെയെല്ലാം ജയിലിലടയ്ക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ ന്യായാധിപന്മാരുടെ പാനല്‍ നീക്കംചെയ്തു.

2005 ല്‍ നയാഗ്രാ ഫാള്‍സിലെ ജഡ്‌ജിയായ റോബര്‍ട്ട് റെസ്‌ടൈനോ ഒരു കേസില്‍ വാദം കേള്‍ക്കുന്നതിനിടെ മുറിയിലുണ്ടായിരുന്നവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു.

ആരുടെ ഫോനിണില്‍ നിന്നാണ് ബെല്‍ മുഴങ്ങിയതെന്നു പറഞ്ഞില്ലെങ്കില്‍ എല്ലാവരേയും ഒരാഴ്ച ജയിലില്‍ അടയ്ക്കയ്ക്കുമെന്നായിരുന്നു ജഡ്‌ജിയുടെ ഭീഷണി . ആരും ഉത്തരവാദിത്തമേല്‍ക്കാതിരുന്നതിനാല്‍ ജഡ്‌ജി പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.46 പേര്‍ക്കും മണിക്കൂറുകളേങ്കിലും ജയിലില്‍ കഴിയേണ്ടതായി വന്നു.

ഖുശ്‌ബുവിന് എതിരായ കേസുകള്‍ മൂന്നായി.

ചെന്നൈ: സിനിമയുടെ പൂജാവേളയില്‍ ദേവതാവിഗ്രഹങ്ങള്‍ക്കുസമീപം ചെരിപ്പിട്ട് ഇരുന്നതിന്റെ പേരില്‍ നടി ഖുശ്‌ബുവിനെതിരെ മൂന്നാമതൊരു ഹര്‍ജികൂടി. രാമേശ്വരം ഹിന്ദുമുന്നണി ലോക്കല്‍ സെക്രട്ടറി രാമമൂര്‍ത്തിയാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്

റയില്‍‌വേ പണിമുടക്ക് : മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം : യാത്രക്കാരെ വഴിയാധാരമാക്കി മിന്നല്‍ പണിമുടക്ക് നടത്തിയ റയില്‍‌വേ ലോക്കോ പൈലറ്റുമാര്‍ക്കെതിരെ മനുഷ്യാവകാശക്കമ്മീഷന്‍ കേസെടുത്തു.

പണിമുടക്കുകാരണം പതിനായിരക്കണക്കിനു യാത്രക്കാര്‍ വലഞ്ഞതിനെതിരെ യുവജനതാദള്‍ ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ അംഗം ജസ്റ്റീസ് വി.പി. മോഹന്‍‌കുമാര്‍ കേസെടുത്തത് .

Tuesday, 25 December 2007

നഴ്‌സറി : അഭിമുഖത്തില്‍ രേഖകള്‍ പരിശോധിയ്ക്കാം

ന്യൂഡല്‍ഹി : നഴ്‌സറി പ്രവേശന സമയത്ത് സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ച്ഗയ്ക്ക് ഹൈക്കോടതി നിശ്ചയിച്ച നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. സ്ക്കൂള്‍ പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കവേയാണ് പ്രവേശനത്തില്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന സുപ്രീം കോടതി പരാമര്‍ശം


പ്രവേശനത്തിന് അനിവാര്യമായ രേഖകള്‍ പരിശോധിക്കുന്നതിനാണ് മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ സ്കൂള്‍ അധികൃതരെ അനുവദിച്ചത് .

എങ്കിലും സ്കൂളുകളുടെ അഭിമുഖസമ്പ്രദായത്തെ കോടതി നിശിതമായി വിമര്‍ശിച്ചു.

എന്തിനാണ് അനൌപചാരിക കൂടിക്കാഴ്ച ? കൂയ്യിക്കാഴ്ചയില്‍ സ്കൂളുകള്‍ എന്തൊക്കെയാണ് പരിശോധിക്കുക ? കുട്ടി കറുത്തതാണോ ,വെളുത്തതാണോ ? പൊക്കമുണ്ടോ ? നീളക്കുറവുണ്ടോ ? സാമ്പത്തികശേഷിയുണ്ടോ ? ഇതൊക്കെയാണോ പരിശോധിക്കുക ?

സ്കൂളുകള്‍ കുട്ടികളെ സഹായിക്കേണ്ടതിനുപകരം മാതാപിതാക്കളെ നെട്ടോട്ട മോടിയ്ക്കയാണെന്നും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഷോക്കേറ്റ് മരണം നഷ്ടപരിഹാരം നല്‍കണം : കോടതി

തൃശൂര്‍ : പൊട്ടിവീണ ഇലക് ട്രിക്ക് കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച ഒന്‍പത് വയസ്സുകാരിയുടെ മാതാപിതാക്കള്‍ക്ക് ഇലക് ട്രിസിറ്റി ബോര്‍ഡ് 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് . പ്രിന്‍സിപ്പല്‍ സബ് ജഡ്ജി അമീര്‍ അലിയാണ് ഉത്തരവിട്ടത് .

ഇതേ സംഭവത്തില്‍ പരിക്കേറ്റ സ്ത്രീയ്ക്ക് 32000 രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവുണ്ട് .

2001 ജൂണ്‍ 23 ന് അമ്മ ദേവകിയോടൊപ്പം പീടികയില്‍ പോയ കിള്ളിമംഗലം സ്വദേശി കീഴില്ലം ചെറുപറമ്പില്‍ വാസുദേവന്റെ മകള്‍ വിനീതയാണ് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റുമരിച്ചത് .

വീട്ടില്‍നിന്നും കാവില്‍ റോഡിലേയ്ക്കു നടക്കുമ്പോഴായിരുന്നു അപകടം . അമ്മ ദേവകിയ്ക്ക് സാരമായി പൊള്ളലേറ്റിരുന്നു.ഇലക് ട്രിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിനും പരിക്കിനും കാരണമെന്നായിരുന്നു പരാതി.

പരാതിക്കാര്‍ക്കുവേണ്ടി അഡ്വേ: എം .പി.ശ്രീകൃഷ്ണന്‍ , അഡ്വേ: സി.വി.ടോംജന്‍ എന്നിവര്‍ ഹാജരായി

വ്യാജ ക്യാമറക്കെണിയ്ക്കു കോടതി വിമര്‍ശനം

ന്യൂഡല്‍‌ഹി: പ്രേക്ഷക റേറ്റിംഗ് വര്‍ദ്ധിപ്പിയ്ക്കാന്‍ ടി. വി. ചാനലുകള്‍ “ വ്യാജ ക്യാമറക്കെണി “ രീതി അവലംബിക്കുന്നതിനെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചു.സ്കൂള്‍ അദ്ധ്യാപികയായ ഉമ ഖുറാന വിദ്യാര്‍ത്ഥികളെ ലൈംഗിക വില്പന നടത്തിയെന്നു വ്യാജ ക്യാമറക്കെണിയിലൂടെ ആരോപിച്ച ‘ലൈവ് ഇന്ത്യ ‘ ചാനലിനെ കുറ്റ വിമുക്തമാക്കിയ കോടതി , ചാനലുകള്‍ക്ക് റേറ്റിംഗ് കൂട്ടാന്‍ നടത്തുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

ഉമയുടെ ജോലി നഷ്ടപ്പെടുകയും മാത്രമല്ല , സമൂഹത്തിനുമുന്നില്‍ അപമാനിതയായ ഉമയെ ഒരു വിഭാഗം ആളുകള്‍ കൈയ്യേറ്റം ചെയ്തതായും കോടതി ചൂണ്ടിക്കാട്ടി.

റേറ്റിംഗ് ഉയര്‍ത്താനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ക്യാമറക്കെണി. ജനങ്ങള്‍ക്കു സത്യമറിയാനുള്ള അവകാശമുണ്ടെങ്കിലും , വെളിപ്പെടുത്തലുകള്‍ സത്യസന്ധമായിരിയ്ക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു.ക്യാമറക്കെണിയുടെ റിപ്പോര്‍ട്ടറേയും മറ്റും കോടതി ശിക്ഷിച്ചിരുന്നു. നഷ്ട പരിഹാരമോ , മറ്റു തരത്തിലുള്ള് ആ‍ശ്വാസ നടപടികളോ വേണമെങ്കില്‍ ഉമയ്ക്ക് പ്രത്യേക കേസ് നല്‍കാമെന്ന് കോടതി അഭിപ്രായപ്പെട്ടു.

Monday, 24 December 2007

മദ്യത്തിന് അനുകൂലമായി കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം ?

ന്യൂഡല്‍ഹി: മദ്യത്തോട് കടുത്ത എതിര്‍പ്പ് വേണ്ടെന്ന് കോണ്‍ഗ്രസ്സിലെ ഒരു വിഭാ‍ഗം പാര്‍ട്ടിക്കുള്ളില്‍ വാദം തുടങ്ങി. എന്നാല്‍ ഈ വാദത്തെ മഹാല്‍മാ ഗാന്ധിയുടെ പേരുപറഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ എതിര്‍ക്കുകയാണ് . മദ്യത്തോടുള്ള പാര്‍ട്ടിയുടെ സമീപനം എന്താവണമെന്ന് എ.ഐ.സി.സി യോഗത്തിലും ചര്‍ച്ചയുണ്ടായി . . എന്നാല്‍ മദ്യം ഉപയോഗിയ്ക്കാതിരിക്കുകയും ഖാദി വസ്ത്രങ്ങള്‍ ധരിക്കുകയും പാര്‍ട്ടി അംഗത്വത്തിന് തുടര്‍ന്ന് മാനദണ്ഡമാവുമെന്ന് തീരുമാനമായി.

വ്യാജ മദ്യം കുടിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം

ആലപ്പുഴ : വ്യാജമദ്യം കുടിച്ച് അവശനിലയിലാകുന്നവരെ ക്രിമിനല്‍ കേസില്‍പ്പെടുത്തണമെന്ന് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ . അതിനോടു യോജിയ്ക്കാനാവില്ലെന്നും മദ്യം കുടിക്കുന്നവരെ പ്രതികളാക്കിയാല്‍ വിഷമിച്ചുപോകുമെന്നും വകുപ്പു മന്ത്രി . മദ്യം കുടിച്ച് അവശനായി ആശുപത്രിയില്‍ കഴിയുന്നവര്‍ക്കു സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനോടു യോജിപ്പില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
അസോസിയേഷന്‍ സംസ്ഥാന സമ്മെളനത്തില്‍ സ്വാഗത പ്രസംഗകനായ ജനറല്‍ സെക്രട്ടറി പി.കെ. സനുവാണ് ആവണീശ്വരം മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ ആവശ്യമുന്നയിച്ചത് .

ഇതംഗീകരിച്ചാല്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലെത്തുന്ന കുട്ടികള്‍ക്കെതിരെ കേസെടുക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.


മനോരമ വാര്‍ത്ത