Friday 2 May 2008

A.D. 2500 ലെ ജാതകം എങ്ങേനെയായിരിക്കും ?

എന്റെ ജാതകം

കമ്പ്യൂ‍ട്ടറിലാണ് നിര്‍മ്മിച്ചത്

ഭംഗിയുള്ള കടലാസില്‍

പ്രിന്റുചെയ്താണ് കാണപ്പെട്ടത്

എന്റെ മുതുമുത്തച്ഛന്മാരുടേത്

പനയൊലയിലായിരുന്നു കുറിക്കപ്പെട്ടത് .

അവ മനയിലെ നിലവറയില്‍

കാല്‍പ്പെട്ടിയില്‍ ഇപ്പോഴുമുണ്ടുതാനും

ഇന്നലെ

ഞാന്‍ ആ കാല്‍പ്പെട്ടി തുറന്നുനോക്കി

ഒട്ടേറെ പനയോലക്കെട്ടുകള്‍

പൊടിയേറ്റു കിടക്കുന്നു.

ഞാനവയെ

കാലഗണനാക്രമത്തില്‍ അടുക്കിവെച്ചു

അങ്ങനെ , എന്റെ അഞ്ഞൂറുകൊല്ലം മുമ്പത്തെ

ഒരു മുത്തച്ഛന്റെ ജാതകം ഞാന്‍ കണ്ടെത്തി!!!!

അന്ന്..

ആസ്ത്രേലിയയും അമേരിക്കയും

കണ്ടുപിടിച്ചിട്ടില്ലായിരുന്നു.

പെട്രോളും പെണ്‍ബോബും

അപരിചിതമായിരുന്നു.

വാസ്‌ക്കോഡഗാമയെ അത്യാഗ്രഹം നയിക്കുന്ന കാലമായിരുന്നു അന്ന്

പക്ഷെ

ഇപ്പോള്‍ എന്റെ മുന്നില്‍

ഒരു ചോദ്യചിഹ്നം വന്നു നില്‍ക്കുന്നു.

ഭാവിയില്‍

അഞ്ഞൂറു വര്‍ഷത്തിനുശേഷം

എന്റെ പേര..പേര.. പേര..ക്കിടാവിന്റെ

ജാതകം എങ്ങനെയായിരിക്കും ?

അത് ..

എന്റേതുപേലെ കടലാസ്സിലാവുമോ ?

അതിനും മുമ്പേ എനിക്കൊരു സംശയം ?

അവനീ ഭൂമിയില്‍ത്തന്നെ ജനിക്കുമെന്നതിന് എന്താണുറപ്പ് ?

അഞ്ഞൂറുകൊല്ലം മുമ്പത്തെ

അമേരിക്കയും അന്റാര്‍ട്ടിക്കയും പോലെ

ചന്ദ്രനും ചൊവ്വയും പോലെ നില്‍ക്കുന്നുണ്ടല്ലോ ?

അവിടെയെങ്ങാനും അവന്‍ ജനിച്ചാല്‍

അവന്റെ ഗ്രഹനില എന്താകും ?

നാളേത് ?

ലഗ്നമേത് ?

അവന്റെ തലവിധിയെന്ത് ?

ഇനി സൌരയൂഥത്തിനപ്പുറത്താണ്

അവന്റെ ജനനസ്ഥലമെങ്കില്‍

ഈശ്വരാ ...

ചിന്തിക്കാന്‍ കൂടി വയ്യല്ലോ

...........................................

4 comments:

Liju Kuriakose said...

കൊള്ളാം. വളരെ നല്ല ആശയം

പാമരന്‍ said...

കൊള്ളാം..

കാനഡായില്‍ ജനിച്ച എന്‍റെ മോളുടെ ജന്‍മനക്ഷത്രം കണ്ടു പിടിക്കാന്‍ അവളുടെ അമ്മയും അമ്മമ്മയും കൂടി തലകുത്തി നിന്നതു കണ്ടു ചിരിച്ചതോര്‍ത്തുപോയി..

Anoop Technologist (അനൂപ് തിരുവല്ല) said...

കൊള്ളാം..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സുനിലേട്ടാ...........
ഗംഭീരമായിരിക്കുന്നു!.കവിതയും ചിന്‍തയും