Saturday 10 May 2008

ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലം മാറി ; മാതാ അമൃതാനന്ദമയി

സ്ത്രീ ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലം മാറിയിരിക്കുന്നുവെന്നും കാലത്തിനനുസരിച്ചുമാറാന്‍ പുരുഷന്മാര്‍ക്കു കഴിയണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. തൃശൂര്‍ ബ്രഹ്മസ്ഥാന ഉത്സവത്തിന് എത്തിയതായിരുന്നു മാതാ അമൃതാനന്ദമയി. തദവസരത്തില്‍ ഭക്തരോട് സംസാരിക്കുന്ന വേളയിലാണ് ഈ അഭിപ്രായം പറഞ്ഞത് .
ലോകം മാരിയിരിക്കുന്നുവെന്നും ഭര്‍ത്താവും ഭാര്യയും ഇക്കാര്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ ദുഖിക്കേണ്ടിവരുമെന്നും അനുഗ്രഹപ്രഭാഷണത്തിനിടെ അവര്‍ പറഞ്ഞു.
പുരുഷനുമാത്രം ജോലിയും സമ്പത്തിന്റെ ആധിപത്യവും ഉണ്ടായിരുന്ന കാലത്താണ് ഭര്‍ത്താവിനെ ദൈവമായി കരുതുന്ന സാഹചര്യമുണ്ടായിരുന്നത് . ഇപ്പോള്‍ സ്ത്രീക്കും ജോലിയും സമ്പത്തും ഉണ്ട് . അതുകൊണ്ടുതന്നെ ബുദ്ധികൊണ്ടല്ല ഹൃദയം കൊണ്ടാണ് ജീവിതം നയിക്കേണ്ടത് .
ജോലി കഴിഞ്ഞു തളര്‍ന്നു വീട്ടിലെത്തി വീട്ടുജോലിയും കുട്ടികളെ നോക്കലും ഏറ്റെടുക്കേണ്ടി വരുന്ന സ്ത്രീ പുരുഷന്മാരോട് ദേഷ്യം തീര്‍ത്തേക്കും . ജോലിഭാരം കൊണ്ടുതളര്‍ന്നു വരുന്ന ഭര്‍ത്താക്കന്മാരും പരിഗണന അര്‍ഹിക്കുന്നുണ്ട് . പറയുന്നതു തെറ്റായാല്‍പ്പോലും വിട്ടുവീഴ്ചയാണ് വേണ്ടത് .

പുരുഷന്‍ ദേഷ്യപ്പെടുമ്പോള്‍ അമ്മയുടെ ഭാവത്തോടെ നേരിടാനും സ്നേഹിക്കാനും സ്ത്രീക്കുകഴിയണം .

പുഞ്ചിരിയാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന . അമ്പലത്തില്‍ വെടിവഴിപാടിനു പണംകൊടുക്കുമ്പോള്‍ ദൈവം വെടികേട്ട് ചെവിതുറക്കുമെന്നു കരുതരുത് . ദൈവം ബധിരനല്ല, കൂടുതല്‍ വിളക്കുകത്തിച്ചാല്‍ ദൈവം കൂടുതല്‍ കാണുകയുമില്ല . വിളക്കുകാണിക്കാന്‍ ദൈവം കുരുടനുമല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം വേണ്ടതു തന്നെയാണ് .വെടിവഴിപാടുനടത്തുന്നതിലൂടെ ജീവിക്കുന്ന കുടുംബത്തിന് ഒരു സഹായമായി എന്നതാണ് സത്യം. എല്ലാറ്റിനുമുപരി മറ്റുള്ളവരോട് കാണിക്കുന്ന കാരുണ്യമാണ്‍ ഈശ്വരകൃപയെന്നും അമ്മ ഓര്‍മ്മിപ്പിച്ചു.

സന്തോഷമുണ്ടാകണമെങ്കില്‍ മനസ്സില്‍ സ്നേഹമുണ്ടാകണം . വളരുന്തോറും സ്നേഹം കൂടുതല്‍ പടര്‍ത്താനും കഴിയണം . സ്നേഹമാണ് മനസ്സിലെ ഈശ്വരനെ വളര്‍ത്തുന്നത് . കര്‍മ്മത്തെ ഭംഗിയാക്കുന്നതുപോലും സന്തോഷമാണ് . കലാകാരന്മാരുടേയും എഴുത്തുകാരുടേയും സര്‍ഗ്ഗശക്തിയുടെ ഉറവിടം സന്തോഷമാണെന്ന് അമ്മ പറഞ്ഞു.

അവനവന്റെ ജോലിയില്‍ നിന്നാണ് അവന് സന്തോഷം ഉണ്ടാകുന്നത് .
അതുകൊണ്ടുതന്നെ ദിവസത്തില്‍ കുറച്ചുനേരം ചിരിക്കാനായി മാറ്റിവെക്കാന്‍ അമ്മ മക്കളെ ഓര്‍മ്മിപ്പിച്ചു.
ചിരി നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുമെന്നും ടെന്‍ഷന്‍ മൂലമുണ്ടാകുന്ന അസുഖങ്ങളില്‍നിന്ന് നമ്മെളെ രക്ഷിക്കാന്‍ അതിന് സാധിക്കുമെന്നും അമ്മ ഉദ്‌ബോധിപ്പിച്ചു

4 comments:

മൃദുല്‍രാജ് said...

പ്രതികരിക്കുന്നത് ഡിലിറ്റ് ചെയ്താല്‍ പിന്നെങ്ങനെ പ്രതികരണവേദി ആകും മാഷേ? അമ്മ എന്നൊന്നും അവരെ സംബോധന ചെയ്യാഞ്ഞിട്ടാണോ എന്റെ കമന്റ് ഡിലിറ്റ് ചെയ്തത്?

rathisukam said...

പുഞ്ചിരിയാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന . അമ്പലത്തില്‍ വെടിവഴിപാടിനു പണംകൊടുക്കുമ്പോള്‍ ദൈവം വെടികേട്ട് ചെവിതുറക്കുമെന്നു കരുതരുത് . ദൈവം ബധിരനല്ല, കൂടുതല്‍ വിളക്കുകത്തിച്ചാല്‍ ദൈവം കൂടുതല്‍ കാണുകയുമില്ല . വിളക്കുകാണിക്കാന്‍ ദൈവം കുരുടനുമല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം വേണ്ടതു തന്നെയാണ് .വെടിവഴിപാടുനടത്തുന്നതിലൂടെ ജീവിക്കുന്ന കുടുംബത്തിന് ഒരു സഹായമായി എന്നതാണ് സത്യം. എല്ലാറ്റിനുമുപരി മറ്റുള്ളവരോട് കാണിക്കുന്ന കാരുണ്യമാണ്‍ ഈശ്വരകൃപയെന്നും അമ്മ ഓര്‍മ്മിപ്പിച്ചു.

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ മൃദുലന്‍ ,
താങ്കള്‍ പറഞ്ഞതിനെക്കുറിച്ച് ....
എന്നിരുന്നാലും ..
പ്രതികരണവേദി എന്ന തലവാചകത്തിനു താഴെ ഇങ്ങനെ എഴുതിയത്
ശ്രദ്ധിച്ചുകാണുമല്ലോ.
“സര്‍ഗ്ഗാത്മകവും സ്വതന്ത്രവും ധാര്‍മ്മികവും സമൂഹനിലനില്പിന് ആവശ്യമായുള്ള പ്രതികരണങ്ങള്‍ക്ക് സ്വാഗതം“
ഈയൊരു തത്ത്വം കാത്തുസൂക്ഷിക്കുവാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എങ്കിലും അറിയാതെ പറ്റിപ്പോയാല്‍ ,ആരെങ്കിലും തെറ്റു ചൂണ്ടിക്കാട്ടിയാല്‍ ,തെറ്റുതിരുത്താറുമുണ്ട്...
അതിനാല്‍ മറ്റു വ്യക്തിയേയോ അല്ലെങ്കില്‍ വ്യക്തികളുടെ വിശ്വാസങ്ങളെയോ ഹനിക്കുന്ന അല്ലെങ്കില്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്.
നമ്മുടെയൊക്കെ പ്രതികരണങ്ങളും ചര്‍ച്ചകളുമൊക്കെ അന്യരെ വേദനിപ്പിക്കാത്ത തരത്തിലായാല്‍ അതല്ലേ കൂടുതല്‍ നല്ലത് .
അതിനാല്‍ , കമന്റ് ഡെലിറ്റ് ചെയ്തതില്‍ ക്ഷമിക്കണമെന്ന അഭ്യര്‍ത്ഥനയൊടെ ..
താങ്കള്‍ക്ക് നന്മ നേര്‍ന്നുകൊണ്ട്...

Jayasree Lakshmy Kumar said...

ഭര്‍തൃസങ്കല്‍പ്പം മനസ്സില്‍ ആദ്യം ഉണ്ടായ കാ‍ലത്ത് ദൈവതുല്യനായ ഭര്‍ത്താവ് എന്നൊരു പുണ്യസങ്കല്‍പ്പത്തിലാണ് അത് രൂപം കൊണ്ടത്. ദൈവതുല്യരാകാന്‍ അര്‍ഹതയുള്ള ഭര്‍ത്താക്കന്മാരുണ്ടെകില്‍, ഭാര്യമാരുടെ മനസ്സില്‍ ഇക്കാലത്തും അതങ്ങിനെ തന്നെയായിരിക്കും എന്നാണെന്റെ വിശ്വാസം.