Saturday, 5 July 2008

ഹര്‍ത്താലും കുട്ടികളും : വിമര്‍ശനാത്മക ബോധനശാസ്ത്രത്തിലൂടെ

സ്കൂള്‍ തുറന്നതിനുശേഷം ഹര്‍ത്താല്‍ മൂലം പ്രവര്‍ത്തി ദിനങ്ങള്‍ ചുരുങ്ങിയത് മൂന്നെങ്കിലും നഷ്ടപ്പേട്ടല്ലോ .
ഈ സന്ദര്‍ഭത്തില്‍ ഒരു സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും നടത്തിയ പഠന പ്രോജക്ടിന്റെ ചുരുക്കമാണ് ഇവിടെ പ്രസ്താവിക്കുന്നത് .
പഠനത്തിനായി തെരഞ്ഞെടുത്ത മേഖല : 5 മുതല്‍ 10 വരെ യുള്ള മലയാളം മീഡിയം സ്കൂള്‍
ഡിവിഷനുകളുടെ എണ്ണം : 20
ആകെ കുട്ടികളുടെ എണ്ണം: 800
ആകെ അദ്ധ്യാപക അനദ്ധ്യാപകരുടെ എണ്ണം :40
ഒരു മാസത്തിലെ ശരാശരി പ്രവര്‍ത്തിദിനങ്ങള്‍ : 20
ഒരു മാസത്തില്‍ സ്റ്റാഫിനു വേണ്ടി വരുന്ന
ശരാശരി ശമ്പളം = 10000 X 40 = 4,00,000 രൂപ
അതിനാല്‍ ഒരു ദിവസത്തില്‍
ചെലവാകുന്ന ശരാശരി ശമ്പളം = 4,00,000 / 20 = 20,000 രൂപ
അതായത് പ്രസ്തുത ഗ്രാമ പ്രദേശത്തെ സ്കൂളില്‍ 20,000 രൂപ വെറുതെയായി പോകുന്നു.
ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ എന്ന കാര്യവും ഞങ്ങള്‍ അന്വേഷിച്ചു.
ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിനു യോജിച്ച രീതിയാണല്ലോ സ്വീകരിക്കാന്‍ കഴിയുക
അതുകൊണ്ട് ,60 % പ്രായോഗികമായ രീതി നിര്‍ദ്ദേശിക്കുന്നു.
സാധാരണയായി ഹര്‍ത്താല്‍ ദിനത്തില്‍ സ്കൂള്‍ സ്റ്റാഫില്‍ ചിലര്‍ വരികയും ചിലര്‍ ലീവെടുക്കുകയുമാണല്ലോ പതിവ്. എന്നാല്‍ ഏകദേശം അര മണിക്കൂര്‍ കഴിയുമ്പോഴേക്കും ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് സ്കൂള്‍ വിടുവിക്കുകയും ചെയ്യാറുണ്ട് . കുട്ടികള്‍ ആരും തന്നെ വരാറുമില്ല .
അതിനാല്‍ അന്നത്തെ ദിവസം സ്കൂളിന് അവധി നല്‍കി , പ്രസ്തുത ആഴ്ചയിലെതന്നെ ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയാല്‍ വെറുതെയുള്ള ദേശീയ നഷ്ടം ഒഴിവാക്കാന്‍ കഴിയും.
വെക്കേഷനിലും , ശനിയാഴ്ചകളിലും സ്പെഷല്‍ ക്ലാസെടുക്കുന്ന അദ്ധ്യാപക സമൂഹത്തിന് ഇത് ഒരു ഭാരവുമായി മാറുകയില്ലല്ലോ .
പഠന പ്രവര്‍ത്തനങ്ങള്‍
1.നിങ്ങളുടെ സ്കൂള്‍ ഏത് വിഭാഗത്തില്‍ പെടുന്നതാണ് ?
(L.P , UP, High School , Higher Secondary School , Vocational Higher Secondery School )
2.ഇത്തരത്തിലുള്ള ഒരു പഠന പ്രോജക്ട് നിങ്ങള്‍ക്ക് ഏറ്റെടുത്ത് നടത്തിക്കൂടെ ?

2 comments:

തറവാടി said...

മാഷെ വളരെ നല്ല നിര്‍‌ദ്ദേശമാണ് , എത്ര അധ്യാപകര്‍ ഇതിനെ സ്വാഗതം ചെയ്യും?

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ തറവാടി,
താങ്കളുടെ ചോദ്യം പ്രസക്തമാണ് . എങ്കിലും ... ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം സ്കൂ‍ളിനു കൊടുത്താലോ ?
അങ്ങനെയൊന്നു തോന്നുന്നു.