Wednesday, 28 May 2008
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം പിന്‍വലിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല കേന്ദ്ര സവ്വകലാശാലകളുടേയും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടേയും കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളുടേയും പ്രൈവറ്റ് ,എക്‍സ്റ്റേണല്‍ , ഡിസ്റ്റന്‍ഡ് കറസ്പോണ്ടന്‍സ് , കോഴ്‌സുകള്‍ക്ക് നിലവിലുണ്ടായിരുന്ന മൊത്തത്തിലുണ്ടായിരുന്ന അംഗീകാരം പിന്‍വലിച്ചുകൊണ്ട് ഉത്തരവായി.ഇഗ്‌നോ പോലുള്ള കേന്ദ്രസര്‍വ്വകലാശാലകളുടെ സയന്‍സിലും മെഡിസിനിലും എഞ്ചിനീയറിംഗ് പോലുള്ള പ്രാക് റ്റിക്കല്‍ ഉള്‍പ്പേടെയുള്ള കോഴ്‌സുകള്‍ക്ക് ഇനി മുതല്‍ അവയുടെ സ്കീമും സിലബസ്സും പരിശോഷിച്ചതിനുശേഷമേ അംഗീകാരം നല്‍കുകയുള്ളൂ.കോഴ്‌സുകളുടെ സ്കീമും സിലബസ്സും അതത് പഠനബോര്‍ഡുകളുടെ പരിശോധനക്കും പിന്നീട് ഫാക്കല്‍റ്റി അക്കാദമികൌണ്‍സിലിന്റെ - സ്റ്റാന്‍ഡിംഗ് അക്കാദമിക്ക് കൌണ്‍സില്‍ എന്നിവയുടെ പരിശോധനക്കും വിധേയമായശേഷം മാത്രമേ ഭാവിയില്‍ അംഗീകാരം നല്‍കുകയുള്ളൂ.അതേസമയം നേരത്തെ നടപടിക്രമങ്ങള്‍ക്കുശേഷം നല്‍കിയ അംഗീകാരം നിലനില്‍ക്കും
Sunday, 18 May 2008
പോലീസുകാരില്‍ അമിതവണ്ണമുള്ളവര്‍ അമിതമാകുന്നു.
നൂറു പോലീസുകാരില്‍ 80 പേര്‍ക്കും വണ്ണം അമിതമാണെന്നു പരിശോധനാ റിപ്പോര്‍ട്ട് .പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പിലാണ് ഈ വസ്തുത വെളിവായത് .ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി .കെ.പി. രാജേന്ദ്രനും വണ്ണം കൂടുതലാണെന്നു കണ്ടെത്തി.150 സെ.മി ഉയരമുള്ള മന്ത്രിക്ക് 67 കിലോ ഭാരമേ പാടുള്ളൂ. പക്ഷെ, 15 കിലോ ഭാരം കൂടുതലുണ്ട് .
ക്യാമ്പില്‍ ആദ്യം പ്രിശോധിച്ച 100 പോലീസുകാരില്‍ 80 ലേറെ പേര്‍ക്ക് 15 കിലോ മുതല്‍ 30 കിലോ വരെ ഭാരം കൂടുതലുണ്ട് .മിക്കവരിലും അമിത രക്തസമ്മര്‍ദ്ദവും കണ്ടെത്തി.മന്ത്രിയൂം പോലീസുകാരും പൊണ്ണത്തടി തടയാന്‍ കടുത്ത വ്യായാമം ചെയ്യണമെന്നും ഭക്ഷണം കുറക്കണമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
മനോരമ വാര്‍ത്ത

Sunday, 11 May 2008
ഭിക്ഷക്കാരന്റെ അനുഭവം!! ( ഹാസ്യം )
ഭിക്ഷക്കാരന്‍ റോഡിലൂടെ നടക്കുകയായിരുന്നു.
അപ്പോഴാണ് ആ നീല പെയിന്റടിച്ച ഗേറ്റ് ശ്രദ്ധില്‍ പെട്ടത് .
ഉള്ളില്‍ തൂവെള്ള പെയിന്റടിച്ച ഇരു നില വീട് ; ചുറ്റിനും അധികമൊന്നുമില്ലെങ്കിലും മനോഹരമായ പൂന്തോട്ടം .
ഭിക്ഷക്കാരന്‍ തന്റെ സ്വതസിദ്ധാമായ ‘വാസ്തു ‘ വെച്ചുനോക്കി .
“കുഴപ്പമില്ല, എന്തെങ്കിലും ഭിക്ഷയായി കിട്ടാതിരിക്കില്ല.” മനസ്സിലോര്‍ത്തു.
എന്നാല്‍പ്പിന്നെ ഈ വീടാകട്ടെ തന്റെ ആദ്യത്തെ ‘ഉപഭോക്താവ് “ അയാള്‍ തീരുമാനിച്ചു.
ഗേറ്റ് തുറന്ന് , അയാള്‍ അകത്തേക്ക് കടന്നു.
പുറത്താരുമില്ല, മുറ്റത്തെ അയയില്‍ ഒരു വസ്ത്രവും ഇല്ല .
ശല്യം , ഈ വാഷിംഗ് മെഷീന്‍ കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീവീഴട്ടെ ; അയാള്‍ ഉള്ളുരുകി പ്രാകി.
എന്തുചെയ്യും ഇപ്പോള്‍ വാഷിംഗ് മെഷീനിലിട്ടാല്‍ മുഴുവനും ഉണങ്ങിയല്ലേ വരവ് !!
ആരേയും കാണുന്നില്ലല്ലോ ?
പെട്ടെന്ന് ഭിക്ഷക്കാരന് ഒരു കാര്യം ഓര്‍മ്മവന്നു ; മൊബൈലെടുത്ത് ‘ സൈലെന്‍സി’ലാക്കിയിട്ടു.
ഇനി അതടിച്ച് ഒള്ള ‘മാനവും’ പോകേണ്ട.
എന്തുചെയ്യാം ഭിക്ഷക്കാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഈവക സുഖങ്ങള്‍ ഒന്നും ജനം അനുവദിച്ചുതരുന്നില്ലല്ലോ .
ഗേറ്റ് തുറന്ന ശബ്ദമെങ്കിലും കേട്ട് - ആരും വന്നില്ല ,
“ അമ്മാ” , അയാള്‍ ദയനീയമായി വിളിച്ചു.
അല്പ സമയത്തിനു ശേഷം വാതില്‍ തുറന്ന് ഒരു യുവതി വന്നു,
ദയനീയമായ മുഖം ; ഒക്കത്ത് ഒരു കുട്ടിയുമുണ്ട്.
ഈ വീട്ടിലെ മരുമകളായിരിക്കണം
“ഇവിടെ ഒന്നും ഇല്ല ട്ടോ ; വേഗം പൊക്കോളൂ”
ഭിക്ഷക്കാരന്‍ എന്തെങ്കിലും തരണമെന്ന് വാശിപിടിക്കാന്‍ നിന്നില്ല
ലക്ഷണം കണ്ടിട്ട് ഒന്നും കിട്ടുന്ന മട്ടില്ല ; പിന്നെ എന്തിന് വാചകമടിച്ച് സമയം കളയണം .
അയാള്‍ തിരിഞ്ഞും നടന്നു.
തുറന്ന ഗേറ്റ് അടക്കാന്‍ തുടങ്ങുമ്പോഴാണ് , പിന്നില്‍ നിന്നൊരു വിളി
“ ഇങ്ങോട്ടു വായോ”
അയാള്‍ തിരിഞ്ഞു നോക്കി.
കസവുമുണ്ടൂടുത്ത് , ശരിക്കും സീരിയലിലെ അമ്മായിയമ്മയെപ്പോലെ ഉള്ള സ്ത്രീ
അയാളുടെ ഉള്ളം സന്തോഷം കൊണ്ടു .
അയാള്‍ വീണ്ടും മുറ്റത്തെത്തി.
അപ്പോള്‍ ആ സ്ത്രീ പറഞ്ഞു
“ ഈ വീട്ടിലെ കാരണവര്‍ ഞാനാ “
ആയിക്കോട്ടെ എന്നര്‍ത്ഥത്തില്‍ അയാള്‍ നിന്നു
“ അതിനാല്‍ കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത് ഞാനാ , അല്ലാതെ ഇന്നലെ വന്നവളല്ല ; അതും പ്രേമിച്ചു വന്നോള് -ഒരഞ്ചുപൈസേടെ
പോലും സ്വത്തില്ലാത്തോള്”
ഭിക്ഷക്കാരന്‍ അത് ശരിയെന്ന മട്ടില്‍ തലയാട്ടി.
ഭിക്ഷക്കാര്‍ക്കിടയില്‍ സ്ത്രീധനമെന്ന അനാചാരം ഇല്ല എന്ന വസ്തുതയില്‍ അയാള്‍ അഭിമാന പുളകിതനായി .
എത്ര ഭിക്ഷക്കാരാണ് സ്ത്രീധനമില്ലാതെ പെണ്‍കുട്ടികെളെ വിവാഹം കഴിക്കാന്‍ തയ്യാറായി നില്‍ക്കുന്നത് , എന്നീട്ട് ......
അതും വരുമാനത്തിന്റെ കാര്യത്തില്‍ അത്ര മോശമാണോ ?
.
ഈ യാഥാര്‍ത്ഥ്യം കാണാതെ പോകുന്ന - സ്ത്രീധന വിരുദ്ധ സമരം നടത്തുന്ന - വനിതാസംഘടനകളെ - അയാള്‍ അപ്പോള്‍ ഉള്ളുകൊണ്ടു
പുച്ഛിച്ചു.
നല്ലൊരു ഭിക്ഷക്കാരനാണോ ഐ.ടി പുലിക്കാണോ വരുമാനം കൂടുതല്‍ ..
ഇന്ന് ഐ.ടി പുലിയാണെങ്കില്‍ അയാള്‍ നാളെ ഐ.ടി ‘ എലി’ ആയിരിക്കും .
പക്ഷെ , ഭിക്ഷക്കാരനോ - ഒരു മാറ്റവുമില്ല - സാക്ഷാല്‍ നിത്യഹരിതന്‍ തന്നെ ..
കറുപ്പിക്കേണ്ട ആവശ്യം പോലുമില്ല......
പിന്നെ , അഴിമതി ,കൈക്കൂലി , സ്വജന പക്ഷപാതം, സ്ത്രീ പീഡനം എന്നീ ദുസ്വഭാവങ്ങളില്ല......
ഭിക്ഷക്കാര്‍ ഈ ക്രിയകള്‍ നടത്തീ എന്നുള്ള പത്രവാര്‍ത്തകള്‍ തന്നെ വളരേ വിരളം ...
എന്തായാലും ഇവിടെ ഈ പ്രശ്നത്തില്‍ ഏതു നിലപാടെടുക്കണം.....
നമ്മക്കെന്താ ചേതം, കിട്ടണത് എന്തായാലും ഇങ്ങട്ട് പോന്നോട്ടെ എന്ന‘ ചേരിചേരാനയം‘ ഇവിടെ മതി.
വീണ്ടും അമ്മായി അമ്മ പറഞ്ഞു.
“ അതിനാല്‍ ഭിക്ഷ കൊടുക്കണമോ വേണ്ടയോ എന്നോക്കെയും എന്താണ് കൊടുക്കേണ്ടതെന്നൊക്കെയും തീരുമാനിക്കേണ്ടത് അവളല്ല ,
ഞാനാ”
ഭിക്ഷക്കാരനു സന്തോഷമായി .
ഇങ്ങനെ വേണം അമ്മായിയമ്മപ്പോര്
മരുമകള്‍ ഭിക്ഷയില്ല്ല എന്നു പറയുന്നു ; അമ്മായിമ്മ അതിനെതിരായി പ്രതികരിക്കുന്നത് ഭിക്ഷ ധാരാളം കൊടുത്തുകൊണ്ടും!!.
ഇതാണ് എല്ലാവരും പഠിക്കേണ്ടത്, അനുകരിക്കേണ്ടത് .
അയാള്‍ മനസ്സിലോര്‍ത്തു.
അമ്മായിയമ്മ വീണ്ടും കണ്ഠ ശുദ്ധി വരുത്തി പ്രഖ്യാപിച്ചു.
“ അതിനാല്‍ , ഈ വീട്ടിലെ കാരണവരായ ഞാന്‍ പറയുന്നു - നിനക്ക് ഈ വീട്ടില്‍ നിന്ന് ഒന്നും തരില്ല”
“പക്ഷെ” , ഭിക്ഷക്കാരന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ നിന്നു.
“ അതേടോ , ഭിക്ഷ തരില്ല എന്നു പറയാനുള്ള അധികാരം എനിക്കാണ് , അവള്‍ക്കല്ല”
ഇതെന്തു കഥ എന്ന മട്ടില്‍ ഭിക്ഷക്കാരന്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ നിന്നു
“ ഇറങ്ങിപ്പോടോ “
എന്ന അമ്മായിയമ്മയുടെ അലര്‍ച്ച കേട്ട് അയാള്‍ അവിടെ നിന്ന് വേഗം സ്ഥലം വിട്ടു .

Saturday, 10 May 2008
ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലം മാറി ; മാതാ അമൃതാനന്ദമയി
സ്ത്രീ ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലം മാറിയിരിക്കുന്നുവെന്നും കാലത്തിനനുസരിച്ചുമാറാന്‍ പുരുഷന്മാര്‍ക്കു കഴിയണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. തൃശൂര്‍ ബ്രഹ്മസ്ഥാന ഉത്സവത്തിന് എത്തിയതായിരുന്നു മാതാ അമൃതാനന്ദമയി. തദവസരത്തില്‍ ഭക്തരോട് സംസാരിക്കുന്ന വേളയിലാണ് ഈ അഭിപ്രായം പറഞ്ഞത് .
ലോകം മാരിയിരിക്കുന്നുവെന്നും ഭര്‍ത്താവും ഭാര്യയും ഇക്കാര്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ ദുഖിക്കേണ്ടിവരുമെന്നും അനുഗ്രഹപ്രഭാഷണത്തിനിടെ അവര്‍ പറഞ്ഞു.
പുരുഷനുമാത്രം ജോലിയും സമ്പത്തിന്റെ ആധിപത്യവും ഉണ്ടായിരുന്ന കാലത്താണ് ഭര്‍ത്താവിനെ ദൈവമായി കരുതുന്ന സാഹചര്യമുണ്ടായിരുന്നത് . ഇപ്പോള്‍ സ്ത്രീക്കും ജോലിയും സമ്പത്തും ഉണ്ട് . അതുകൊണ്ടുതന്നെ ബുദ്ധികൊണ്ടല്ല ഹൃദയം കൊണ്ടാണ് ജീവിതം നയിക്കേണ്ടത് .
ജോലി കഴിഞ്ഞു തളര്‍ന്നു വീട്ടിലെത്തി വീട്ടുജോലിയും കുട്ടികളെ നോക്കലും ഏറ്റെടുക്കേണ്ടി വരുന്ന സ്ത്രീ പുരുഷന്മാരോട് ദേഷ്യം തീര്‍ത്തേക്കും . ജോലിഭാരം കൊണ്ടുതളര്‍ന്നു വരുന്ന ഭര്‍ത്താക്കന്മാരും പരിഗണന അര്‍ഹിക്കുന്നുണ്ട് . പറയുന്നതു തെറ്റായാല്‍പ്പോലും വിട്ടുവീഴ്ചയാണ് വേണ്ടത് .
പുരുഷന്‍ ദേഷ്യപ്പെടുമ്പോള്‍ അമ്മയുടെ ഭാവത്തോടെ നേരിടാനും സ്നേഹിക്കാനും സ്ത്രീക്കുകഴിയണം .
പുഞ്ചിരിയാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന . അമ്പലത്തില്‍ വെടിവഴിപാടിനു പണംകൊടുക്കുമ്പോള്‍ ദൈവം വെടികേട്ട് ചെവിതുറക്കുമെന്നു കരുതരുത് . ദൈവം ബധിരനല്ല, കൂടുതല്‍ വിളക്കുകത്തിച്ചാല്‍ ദൈവം കൂടുതല്‍ കാണുകയുമില്ല . വിളക്കുകാണിക്കാന്‍ ദൈവം കുരുടനുമല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം വേണ്ടതു തന്നെയാണ് .വെടിവഴിപാടുനടത്തുന്നതിലൂടെ ജീവിക്കുന്ന കുടുംബത്തിന് ഒരു സഹായമായി എന്നതാണ് സത്യം. എല്ലാറ്റിനുമുപരി മറ്റുള്ളവരോട് കാണിക്കുന്ന കാരുണ്യമാണ്‍ ഈശ്വരകൃപയെന്നും അമ്മ ഓര്‍മ്മിപ്പിച്ചു.
സന്തോഷമുണ്ടാകണമെങ്കില്‍ മനസ്സില്‍ സ്നേഹമുണ്ടാകണം . വളരുന്തോറും സ്നേഹം കൂടുതല്‍ പടര്‍ത്താനും കഴിയണം . സ്നേഹമാണ് മനസ്സിലെ ഈശ്വരനെ വളര്‍ത്തുന്നത് . കര്‍മ്മത്തെ ഭംഗിയാക്കുന്നതുപോലും സന്തോഷമാണ് . കലാകാരന്മാരുടേയും എഴുത്തുകാരുടേയും സര്‍ഗ്ഗശക്തിയുടെ ഉറവിടം സന്തോഷമാണെന്ന് അമ്മ പറഞ്ഞു.
അവനവന്റെ ജോലിയില്‍ നിന്നാണ് അവന് സന്തോഷം ഉണ്ടാകുന്നത് .
അതുകൊണ്ടുതന്നെ ദിവസത്തില്‍ കുറച്ചുനേരം ചിരിക്കാനായി മാറ്റിവെക്കാന്‍ അമ്മ മക്കളെ ഓര്‍മ്മിപ്പിച്ചു.
ചിരി നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുമെന്നും ടെന്‍ഷന്‍ മൂലമുണ്ടാകുന്ന അസുഖങ്ങളില്‍നിന്ന് നമ്മെളെ രക്ഷിക്കാന്‍ അതിന് സാധിക്കുമെന്നും അമ്മ ഉദ്‌ബോധിപ്പിച്ചു

Tuesday, 6 May 2008
അന്റാര്‍ട്ടിക്കയില്‍ ജനിക്കുന്ന ശിശുവിന്റെ ജന്മ നക്ഷത്രമേത് ?
" വിദേശത്തു ജനിക്കുന്ന ശിശുവിന്റെ ജന്മ നക്ഷത്രമേത് ?” എന്ന പോസ്റ്റിന് , ശ്രീ പാമരന്‍ ഇട്ട കമന്റാണ് ഈ പോസ്റ്റിനാധാരം .
നമസ്കാരം ശ്രീ പാമരന്‍ ,
താങ്കള്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് ഒന്നുകൂടി വിശകലനം ചെയ്ത് കമന്റ് ഇട്ടതിന് നന്ദി.
ചോദ്യം :1
1. ഓരോ സ്ഥലത്തും സൂര്യോദയം പല സമയത്തായിരിക്കുമല്ലോ.
ഒരു സ്ഥലത്തു തന്നെ ഓരോ കാലത്തും ഉദയം പല സമയത്തായിരിക്കുകയും ചെയ്യും.
ഒരു അഭിപ്രായം :
താങ്കള്‍ പറഞ്ഞത് ശരിയാണ് . സൂര്യോദയത്തിനനുസരിച്ച് അഥവാ ഉദയാല്‍പ്പരം എന്നു പറഞ്ഞുള്ള സമയ നിര്‍ണ്ണയം - അത് ഉളവാക്കുന്ന ലഗ്ന് ന പ്രശ്നങ്ങള്‍ ! .തല്‍ക്കാലം ഇതിനോട് ചേര്‍ന്ന് ഒരു അഭിപ്രായം പറയുവാനേ നിവൃത്തിയുള്ളൂ. അതായത് , ശിശു അന്റാര്‍ട്ടിക്കയില്‍ ജനിക്കുകയാണെന്നു വിചാരിക്കുക ? ( ഇത്തരമൊരു സാദ്ധ്യത അതിവിദൂരമൊന്നുമല്ലല്ലോ ) അപ്പോള്‍ ഉദയാല്‍പ്പരം എത്രയെന്നു കാണുന്ന രീതി എങ്ങേനെ ? അന്റാര്‍ട്ടിക്കയില്‍ മാസങ്ങളോളം പകലും രാത്രിയുമൊക്കെ ഉണ്ടല്ലോ ? സൂര്യന്‍ ഉദിക്കാതെയും അസ്ഥമിക്കാതെയുമുള്ള ദിനരാത്രങ്ങള്‍ !!1
( ഈയടുത്ത കാലത്ത് ശ്രീ ഭരത്‌ഭൂഷണ്‍ ഐ.എ.സ് അന്റാര്‍ട്ടിക്കയില്‍ പോയ കാര്യം വായിച്ചിരുന്നു. മന്ത്രി ജി .സുധാകരനു മായി തെറ്റിയശേഷം അദ്ദേഹം ഈ ഡിപ്പാര്‍ട്ട്‌മെന്റിലാണ് )
ചോദ്യം :2
കേരളത്തിലേയും ഇന്ത്യയിലേയും ഫീല്‍ഡ് സ്ട്രെങ്ത്ത് അല്ലല്ലോ അമേരിക്കയില്‍. ധ്രുവത്തോടു കൂടുതല്‍ അടുത്തു കിടക്കുന്നതു കാരണം നക്ഷ്ത്രങ്ങളില്‍/ഗ്രഹങ്ങളില്‍ നിന്നുള്ള ദൂരത്തിലുമുണ്ടാവുമല്ലോ വ്യത്യാസം.
ഒരു അഭിപ്രായം :
ഗ്രാവിറ്റിയുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങള്‍ ജ്യോതിഷത്തില്‍ ഉണ്ടായിട്ടില്ല എന്നാണന്റെ അറിവ് .
ഗ്രഹങ്ങളുടെ ബലം നിര്‍ണ്ണയിക്കുന്നത് വ്യക്തിയുടെ ജാതകത്തില്‍ ഇന്നയിന്ന സ്ഥാനങ്ങളില്‍ നില്‍ക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയും ആകാശത്തിലെ ഗ്രഹത്തിന്റെ സ്ഥാനം നോക്കിയുമാണ് . അതുകൊണ്ടാണ് ഈ ബലാബലങ്ങള്‍ ഏത് സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് എന്നത് വ്യക്തമാകുന്നില്ല എന്ന കാര്യം ഞാന്‍ മുന്‍പ് സൂചിപ്പിച്ചത് . മാത്രമല്ല , ഇവിടെ പല രാജയോഗങ്ങളെക്കുറിച്ചും പറയുമ്പോള്‍ യൂറോപ്യന്‍ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ കൂടിച്ചേര്‍ന്നു നില്‍ക്കുന്നതിനെ അവഗണിക്കുകയുമാണ് ചെയ്യുന്നത് .
ചോദ്യം :3
ശതാബ്‌ദങ്ങള്‍ക്കു മുന്പേ വരച്ചുണ്ടാക്കിയ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങള്‍ക്ക് ഒത്തിരി വ്യത്യാസങ്ങള്‍ സ്വാഭാവികമായും വന്നിട്ടുണ്ടാവുമല്ലോ.
ഇത്തരം വേര്യബിള്‍സിനെ എങ്ങനെ ആണു ജ്യോതിഷം കണക്കിലെടുക്കുന്നത്?
ഒരു അഭിപ്രായം :
ഭൂമിക്ക് മൂന്നുതരം ചലനമുണ്ടല്ലോ. സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതുകൂടാതെ - സൂര്യനു ചുറ്റും കറങ്ങുന്നതുകൂടാതെ - മറ്റൊന്നായ അയനഭ്രംശം - പമ്പരത്തിനൊക്കെ സംഭവിക്കൂന്നതുപോലെ .. അത് ഉള്‍ക്കൊള്ളൂന്നതായി അറിയുവാന്‍ കഴിഞ്ഞീട്ടുണ്ട്
മറ്റു വേരിയബിളിനെക്കുറിച്ചൊന്നും അറിയില്ല.
ഒന്നുകൂടി വിഷയം പഠിച്ച് കമന്റിട്ടതിന് നന്ദി ശ്രീ പാമരന്‍

Saturday, 3 May 2008
വിദേശത്തു ജനിക്കുന്ന ശിശുവിന്റെ ജന്മ നക്ഷത്രമേത് ?
“ A.D. 2500 ലെ ജാതകം എങ്ങെനെയായിരിക്കും “ എന്ന പോസ്റ്റിന് , ശ്രീ പാമരന്‍ ഇട്ട കമന്റാണ് ഈ പോസ്റ്റിന് ആധാരം.
ശ്രീ പാമരന്‍ പറഞ്ഞ പ്രശ്നം പല വിദേശ മലയാളികളേയും അലട്ടുന്നതാണ്.
ചിലപ്പോള്‍ കുടുബത്തിന് മൊത്തത്തില്‍ ജാതകത്തില്‍ വിശ്വാസമില്ലായിരിക്കാം ; അപ്പോള്‍ പിന്നെ പ്രശ്നമില്ല .
വേറെ ചിലപ്പോള്‍ കുടുബനാഥന്‍ മാത്രമായിരിക്കും യുക്തിവാദി
പക്ഷെ, ഈ യുക്തിവാദി ഒരു ജനാധിപത്യവാദി കൂടിയാണെങ്കില്‍ കുടുംബത്തിലെ സ്ത്രീ ജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അവരുടെ വിശ്വാസം
അനുസരിച്ച് ജീവിക്കുവാന്‍ അവസരം കൊടുക്കും .
ചിലപ്പോള്‍ യുക്തിവാദിയായ കുടുബനാഥന്‍ ഒരു ജനാധിപത്യവാദി ആയില്ലെന്നു വരാം ;
അങ്ങേനെയുള്ള അവസരത്തില്‍ - ചിലപ്പോള്‍ വീട്ടിലെ സ്ത്രീജനങ്ങള്‍ - രഹസ്യമായി ഈ ജാതകമെഴുത്ത് ക്രിയ നടത്തിയെന്നുമിരിക്കും.
ഇനി ഞാന്‍ വിഷയത്തിലേക്ക് കടക്കട്ടെ.
നന്ദി ശ്രീ അച്ചായന്‍ ,ശ്രീ പാമരന്‍ ,
പിന്നെ , ശ്രീ പാമരന്‍ പറഞ്ഞ പ്രശ്നത്തെക്കുറിച്ച് ഏകദേശം പത്തുകൊല്ലങ്ങള്‍ക്കുമുമ്പേ ഒരു ചര്‍ച്ച നടന്നിരുന്നു. പ്രസിദ്ധീകരിച്ചിരുന്നത് മാതൃഭൂമി
ദിനപ്പത്രത്തിലും . .ശ്രീ കാട്ടുമാടം ആയിരുന്നു അന്ന് ഇതിന് തുടക്കമിട്ടത് എന്നാണന്റെ ഓര്‍മ്മ..ജാതകത്തിന്റെ അടിസ്ഥാനമില്ലായ്മയെക്കുറിച്ച്
ജനങ്ങളെ ബോധവല്‍ക്കിരിക്കാനായിരുന്നു ആ ചര്‍ച്ച -എന്നാണന്റെ ഓര്‍മ്മ .
എങ്കിലും എങ്കിലും ഫയലില്‍ വെറുതെ ഒന്ന് പരതിയപ്പോള്‍ അന്നത്തെ വാര്‍ത്തയുടെ ഒരു പ്രതികരണം കിട്ടി.
1997 സെപ്തംബര്‍ 12 വെള്ളിയാഴ്ചയിലെ പ്രതികരണമാണ് അത് .
ഡോ:കെ.ബാലകൃഷ്ണവാരിയര്‍ , അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം -പഞ്ചാംഗകമ്മറ്റി ചെയര്‍മാന്‍ , നങ്ങ്യാര്‍കുളങ്ങര എന്ന പേരിലാണ് ആ
പ്രതികരണം വന്നത് .
അതിലെ പ്രസക്ത ഭാഗങ്ങള്‍ താഴെകൊടുക്കുന്നു.
1.ഇന്ത്യയില്‍ ജൂണ്‍ 14 ന് പകല്‍ 10 മണിക്ക് ( IST) തിരുവനന്തപുരത്ത് ജനിച്ച ഒരു കുട്ടിയുടേയും അതേസമയത്ത് ദില്ലിയില്‍ ജനിച്ച കുട്ടിയുടേയും
ലഗ്ന സ്ഫുടം വിഭിന്നമായിരിക്കും .എന്നാല്‍ സൂര്യാദി നവഗ്രഹങ്ങളുടേയും സ്പുടം രണ്ടുകുട്ടികളുടേയും ഒന്നുതന്നെയായിരിക്കും.
2.അമേരിക്കയില്‍ സൂര്യപ്രകാശം പാഴാക്കാതെ ഉപയോഗിക്കുന്നത് വര്‍ഷംതോറും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ വാച്ച് ഒരു മണിക്കൂര്‍
കൂട്ടിവെക്കുന്നതിനെയാണ് സമ്മര്‍ടൈം എന്നു പറയുന്നത് .ജ്യോതിഷകാര്യങ്ങള്‍ക്കായി സമ്മര്‍ടൈം ഉപയോഗിക്കുവാന്‍ പറ്റില്ല. അതിനാല്‍ കുട്ടി
ജനിച്ച സമയം രാത്രി 11 മണി 7 മിനിട്ട് എന്ന് എടുക്കണം .
കുട്ടി കാലിഫോര്‍ണിയ സിറ്റിയില്‍ ജനിച്ചു എന്നിരിക്കട്ടെ . ആ സ്ഥലത്തെ രേഖാംശം 18 ഡിഗ്രി ( പടിഞ്ഞാറ് ) അക്ഷാംശം 35 ഡിഗ്രി 17 മിനിട്ട് (
വടക്ക് ) ആകുന്നു.
കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഡേര്‍ഡ് മെറിഡിയന്‍ 120 ഡിഗ്രി ( പടിഞ്ഞാറ് ) ആകുന്നു. അവിടെ പ്രസ്തുത ദിവസം 11 മണി ഏഴുമിനിട്ട്
ആയപ്പോള്‍ ഇന്ത്യയില്‍ പിറ്റേദിവസം 12 മണി 37 മിനിട്ടാറ്റിരിക്കും .ഈ സമയം , 12 മണി 37 മിനിട്ട് , കാലിഫോര്‍ണിയയിലെ 11 മണി ഏഴ്
മിനിട്ട് കഴിഞ്ഞ് 13 മണിക്കൂര്‍ 30 മിനിട്ട് കഴിഞ്ഞുള്ള സമയമാണെന്ന് തെറ്റിദ്ധരിക്കരുത് .
3.കാലിഫോര്‍ണിയയില്‍ 11 മണി 7 മിനിട്ടുകഴിഞ്ഞുള്ള ഗ്രഹസ്ഥിതിയും പിറ്റേദിവസം പകല്‍ 12 മണി 37 മിനിട്ടിനുള്ള ഇന്ത്യയിലെ
ഗ്രഹസ്ഥിതിയും ഒന്നുതന്നെയായിരിക്കും
ഇതിനുള്ള മറുപടിയെന്നോണം 1997 സെപ്തംബര്‍ 16 ചോവ്വാഴ്ച “ ഈ സംശയം തീരാതിരിക്കട്ടെ “ എന്ന തലവാചകത്തില്‍ ശ്രീ കാട്ടുമാടം ഒരു
കുറിപ്പ് എഴുതിയിരുന്നു . അത് താഴെകൊടുക്കുന്നു.
കാലിഫോര്‍ണിയയില്‍ സമയം ( 13-6-97 ന്) 00.8 മണിക്കാണ് സൂര്യോദയം .അതനുസരിച്ച് അര്‍ദ്ധരാത്രികഴിഞ്ഞ് 14-9-97 ന് 00.8
മണിയാകുമ്പോള്‍ സൂര്യന്‍ കുംഭം രാശിയില്‍ സഞ്ചരിക്കുന്നതുകൊണ്ട് ജനനലഗ്നം കുംഭം.
സൂര്യനൊഴിച്ച് ബാക്കിയുള്ള എട്ട് ഗ്രഹങ്ങളുടേയും സ്ഥാനം കണക്കാക്കുന്നത് 13 മണിക്കൂറിനു ശേഷമുള്ള ഇന്ത്യന്‍ സമയമനുസരിച്ചാണ് എന്ന
കേവലം അജ്ഞാനിയായ എനിക്ക് മനസ്സിലാകാതിരിക്കുന്നത്.
സൂര്യനൊഴിച്ച് ഈ എട്ടുഗ്രഹങ്ങള്‍ ഓരോ രാശിയിലും നില്‍ക്കുന്നത് വ്യത്യസ്ത സമയങ്ങളാണ്. ചന്ദ്രന്‍ രണ്ടേകാല്‍ ദിവസം കൊണ്ട് രാശി
മാറുമ്പോള്‍ വ്യാഴം ഒരു കൊല്ലം കൊണ്ടും രാഹുകേതുക്കള്‍ ഒന്നരക്കൊല്ലം കൊണ്ടും ശനി രണ്ടരക്കൊല്ലം കൊണ്ടും മാത്രം അതതു രാശിയില്‍നിന്ന്
മാറുന്നതുകൊണ്ട് ലോകത്തെവിടെ ജനനം നടന്നാലും ജന്മ നക്ഷത്രവും സൂര്യനൊഴിച്ചുള്ള ഗ്രഹങ്ങളുടെ നിലയും ഒന്നായിരിക്കും എന്നാണ്
ജ്യോതിഷികള്‍ എന്നെ ശാസ്ത്രീയമായി ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചത് .
പക്ഷെ , എന്റെ അജ്ഞതകൊണ്ടാവാം ഞാന്‍ സംശയിക്കുകയാണ് 14-6-97 ന് 00.07 കാലിഫോര്‍ണിയയില്‍ ഉത്രം നക്ഷത്രമായിരുന്നല്ലോ -
സൂര്യന്‍ കുംഭത്തില്‍ ചരിക്കുമ്പോള്‍. അതുപോലെ 14 ന് 00.8 ന് 13.38 ഇടക്ക് മറ്റേതെങ്കിലും ഗ്രഹങ്ങള്‍ക്ക് പകര്‍ച്ച നടന്നിരുന്നെങ്കിലോ ?
ഉത്രത്തില്‍ മുക്കാലും അത്തവും കന്നിക്കൂറായതുകൊണ്ട് ഇവിടെ ‘രാശി’ മാറിയില്ല. ഈ ജനനം 15ന് 00.08 നാണ് നടന്നിരുന്നെങ്കില്‍
കാലിഫോര്‍ണിയയില്‍ അത്തവും 13.38 ന് ഇന്ത്യയില്‍ ചിത്രയും ആയിരുന്നു.അപ്പോള്‍ രാശിയും മാറുമായിരുന്നു. ഒപ്പം എന്റെ സംശയവും
അങ്ങേനെ മാറ്റമില്ലതെ തുടരുകയും ചെയ്യുന്നു.
വാല്‍ക്കഷണം :1
അന്ന് എനിക്ക് ഈ ചര്‍ച്ച രസകരമായി തോന്നി.
അതുകൊണ്ട് തന്നെ ‘’ ചന്ദ്രനില്‍ ജനിക്കുന്ന ശിശുവിന്റെ ഗ്രഹനില എന്തായിരിക്കും “ എന്ന ഒരു ലേഖനം ഞാന്‍ കേരള സര്‍ക്കാരിന്റെ സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉള്ള മാസികയായ ‘ വിദ്യാരംഗ’ത്തില്‍ എഴുതിയിരുന്നു
പ്രസ്തുത ലേഖനത്തില്‍ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു
1.ഗ്രഹനിലയില്‍ ജനന സമയത്തെ ആസ്പദമാക്കിയുള്ള ലഗ്നം ( രാശീചക്രവും ) ചന്ദ്ര ലഗ്നവും സൂര്യന്റെയും മറ്റു ഗ്രഹങ്ങളുടേയും നില ഒരു മിച്ച്
അടയാളപ്പെടുത്തുന്നതിലെ അശാസ്ത്രീയതയെക്കുറിച്ച്.....
2.പാശ്ചാത്യ ജ്യോതിഷത്തില്‍ അവഗണിക്കുന്ന ഗ്രഹയോഗങ്ങള്‍ ഇവിടെ അതിഗംഭീരമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ....
3.വരാഹമിഹിരന്റെ ഗ്രന്ഥങ്ങളില്‍ യവനന്മാര്‍ ഇപ്രകാരം പറയുന്നു എന്ന വസ്തുതകള്‍ ‘ ഒരു ഇറക്കുമതിയെയല്ലേ ‘ സൂചിപ്പിക്കുന്നത്
എന്നതിനെക്കുറിച്ച് .....
4.വരാഹമിഹിരന്റെ കാലഘട്ടത്തില്‍ ശിശു ജനിക്കുന്ന സ്ഥലത്തുവെച്ച് ഗ്രഹങ്ങള്‍ ,സൂര്യന്‍ , ചന്ദ്രന്‍ എന്നിവ എങ്ങനെയാണോ ജ്യോതിഷിയുടെ
ദൃഷ്ടിയില്‍ കാണപ്പേടുന്നത് അത് രേഖയിലാക്കി സൂക്ഷിക്കുന്ന അന്നത്തെ ഏറ്റവും നൂതനമായ ചരിത്രരേഖാ സംവിധാനത്തെ
നന്ദിച്ചുകൊണ്ട്...
5. ഗ്രഹങ്ങളെ നല്ലവയെന്നും ദോഷമായവയെന്നും തിരിക്കുന്നതിലെ യുക്തിയെക്കുറിച്ച്
6.അഷ്ടമത്തിലെ ചൊവ്വ എല്ലാ കേസുകളിലും ചോവ്വാദോഷം ജ്യോതിഷനിയമങ്ങള്‍ക്കനുസരിച്ച് ഉണ്ടാക്കുനില്ല എന്നതിനെക്കുറിച്ച് ..
7.ലഗ്നത്തില്‍ ഇന്നയിന്ന സ്ഥാനത്ത് ഇന്നയിന്ന ഗ്രഹങ്ങള്‍ നിന്നാല്‍ ഇന്നയിന്ന ഫലം ഉണ്ടാകുന്നു എന്നത് ഏത് സിദ്ധാന്തത്തിന്റെ അടിത്തറയിലാണ് എന്നതിനെക്കുറിച്ച് ....
8. ഗ്രഹനിലയുടെ അടിസ്ഥാനം തന്നെ ഇന്ദ്രിയാധിഷ്ഠിത വിശകലനമാണ് എന്നതിനെക്കുറിച്ച് ........
അങ്ങനെ പോകുന്നു അത് ..... വല്ലാതെ ദീര്‍ഘിപ്പിക്കുന്നില്ല.
വാല്‍ക്കഷണം:2
ഇത്രയൊക്കെ എഴുതിയെന്നു വിചാരിച്ച് ഞാന്‍ ജാതകത്തെ എതിര്‍ക്കുന്ന ആളാണെന്നോ അല്ലെങ്കില്‍ ജാതകത്തെ അനുകൂലിക്കുന്ന ആളാണെന്നോ എന്നൊക്കെ കരുതി വ്യക്തിപരമായ വിമര്‍ശനം ഒഴിവാക്കണമെന്നപേക്ഷ . വിഷയാധിഷ്ഠിതമായ ചര്‍ച്ചകളെയാണ് ഇവിടെ ലക്ഷ്യമിടുന്നത് . അതും ജനത്തിന് ഉപകാരപ്പെടുന്നവ.
പ്രസ്തുത വിഷയത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടി എന്നു മാത്രം . തെറ്റുണ്ടെങ്കില്‍ തിരുത്തുവാനുള്ള സൌഹൃദമനസ്സുണ്ടെന്നും വ്യക്തമാക്കുന്നു.
ഈ ചര്‍ച്ച ആരുടേയെങ്കിലും വിശ്വാസത്തെ ഭംഗപ്പെടുത്തി വേദനിപ്പിച്ചീട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അപേക്ഷ. കാരണം ഞാന്‍ അങ്ങനെ ഉദ്ദേശിച്ചല്ല എഴുതിയീട്ടുള്ളത് .
ശ്രീ പാമരന് ഒരിക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു.

Friday, 2 May 2008
A.D. 2500 ലെ ജാതകം എങ്ങേനെയായിരിക്കും ?
എന്റെ ജാതകം
കമ്പ്യൂട്ടറിലാണ് നിര്‍മ്മിച്ചത്
ഭംഗിയുള്ള കടലാസില്‍
പ്രിന്റുചെയ്താണ് കാണപ്പെട്ടത്
എന്റെ മുതുമുത്തച്ഛന്മാരുടേത്
പനയൊലയിലായിരുന്നു കുറിക്കപ്പെട്ടത് .
അവ മനയിലെ നിലവറയില്‍
കാല്‍പ്പെട്ടിയില്‍ ഇപ്പോഴുമുണ്ടുതാനും
ഇന്നലെ
ഞാന്‍ ആ കാല്‍പ്പെട്ടി തുറന്നുനോക്കി
ഒട്ടേറെ പനയോലക്കെട്ടുകള്‍
പൊടിയേറ്റു കിടക്കുന്നു.
ഞാനവയെ
കാലഗണനാക്രമത്തില്‍ അടുക്കിവെച്ചു
അങ്ങനെ , എന്റെ അഞ്ഞൂറുകൊല്ലം മുമ്പത്തെ
ഒരു മുത്തച്ഛന്റെ ജാതകം ഞാന്‍ കണ്ടെത്തി!!!!
അന്ന്..
ആസ്ത്രേലിയയും അമേരിക്കയും
കണ്ടുപിടിച്ചിട്ടില്ലായിരുന്നു.
പെട്രോളും പെണ്‍ബോബും
അപരിചിതമായിരുന്നു.
വാസ്‌ക്കോഡഗാമയെ അത്യാഗ്രഹം നയിക്കുന്ന കാലമായിരുന്നു അന്ന്
പക്ഷെ
ഇപ്പോള്‍ എന്റെ മുന്നില്‍
ഒരു ചോദ്യചിഹ്നം വന്നു നില്‍ക്കുന്നു.
ഭാവിയില്‍
അഞ്ഞൂറു വര്‍ഷത്തിനുശേഷം
എന്റെ പേര..പേര.. പേര..ക്കിടാവിന്റെ
ജാതകം എങ്ങനെയായിരിക്കും ?
അത് ..
എന്റേതുപേലെ കടലാസ്സിലാവുമോ ?
അതിനും മുമ്പേ എനിക്കൊരു സംശയം ?
അവനീ ഭൂമിയില്‍ത്തന്നെ ജനിക്കുമെന്നതിന് എന്താണുറപ്പ് ?
അഞ്ഞൂറുകൊല്ലം മുമ്പത്തെ
അമേരിക്കയും അന്റാര്‍ട്ടിക്കയും പോലെ
ചന്ദ്രനും ചൊവ്വയും പോലെ നില്‍ക്കുന്നുണ്ടല്ലോ ?
അവിടെയെങ്ങാനും അവന്‍ ജനിച്ചാല്‍
അവന്റെ ഗ്രഹനില എന്താകും ?
നാളേത് ?
ലഗ്നമേത് ?
അവന്റെ തലവിധിയെന്ത് ?
ഇനി സൌരയൂഥത്തിനപ്പുറത്താണ്
അവന്റെ ജനനസ്ഥലമെങ്കില്‍
ഈശ്വരാ ...
ചിന്തിക്കാന്‍ കൂടി വയ്യല്ലോ
...........................................

Subscribe to:
Posts (Atom)