Wednesday, 29 August 2007

തേങ്ങ ഇട്ടില്ല ; തെങ്ങുകയറ്റത്തോഴിലാളിക്ക് വക്കീല്‍ നോട്ടീസ്

തിക്കൊടി : വീട്ടുപറമ്പിലെ തേങ്ങ ഇടാത്തതിന് തെങ്ങുകയറ്റത്തോഴിലാളിക്ക് വീട്ടുടമയുടെ വക്കീല്‍ നോട്ടീസ് .തിക്കൊടി ആറാം കണ്ടം കണ്ടം നിലംകുനി എ.പി. ചാത്തുക്കുട്ടിയാണ് അഡ്വ: കെ രാമചന്ദ്രന്‍ മുഖേന തെങ്ങുകയറ്റത്തൊഴിലാളി വരിക്കോളിക്കുനി ശ്രീധരന് നോട്ടീസ് അയച്ചത് .കഴിഞ്ഞ മൂന്നുമാസമായി തേങ്ങ പറിക്കാത്തതിനാല്‍ സാമ്പത്തിക പ്രയാസത്തിലാണെന്നും തേങ്ങ വിഴുമെന്ന ഭയത്തില്‍ വീട്ടിനു പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും പേരക്കുട്ടിയ്ക്ക് പുറത്തിറങ്ങി കളിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്നു. നോട്ടീസ് കിട്ടി പത്തു ദിവസത്തിനുള്ളില്‍ തേങ്ങ പറിച്ചു കൊടുക്കുകയോ , താല്പര്യമില്ലെങ്കില്‍ വീട്ടുടമയെ രേഖാമൂലം അറിയിക്കുകയോ ചെയ്യണമെന്നും അല്ലെങ്കില്‍ വേറെ ആളെ കണ്ടെത്തുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

8 comments:

Santhosh said...

നല്ല ഓണ സമ്മാനം!

Mr. K# said...

അയാള്‍ക്ക് നാട്ടുനടപ്പനുസരിച്ചുള്ള അവകാശം കൊടുക്കാതെ മറ്റൊരാളെക്കൊണ്ടു തെങ്ങു കയറിക്കാന്‍ പറ്റില്ല. അവകാശം ഉണ്ടെങ്കില്‍ ഉത്തരവാദിത്വവുമുണ്ട്. ഇല്ലെങ്കില്‍ രണ്ടും ഇല്ല.

Asha R said...

Very good. My father never new such an option exists. He used to loose a number of casual leaves just waiting for our pathiyan who shows up one week later

myexperimentsandme said...

അത് തന്നെ. ഗതികെട്ടാല്‍ നാട്ടുകാരും ഇതൊക്കെ ചെയ്തുപോകും.

krish | കൃഷ് said...

ഇനി ഉടമ സ്വയം തെങ്ങില്‍ കയറി തേങ്ങ ഇട്ടാലോ.. തെങ്ങുകയറ്റതൊഴിലാളി, ചുമട്ടുകാരെപ്പോലെ നോക്കുകൂലി വാങ്ങുമല്ലേ.. ഇതാണ് കേരളം.

മുക്കുവന്‍ said...

ishttaayi maashey.. thats what keralam..

alla ee thengu kayatta thozhilalikku leavonnum vendey :)

മുസാഫിര്‍ said...

ഇതൊരു സംഭവമാണ്‍ല്ലോ മാഷെ . പിന്നെ എന്തുണ്ടായി എന്നു അറീയാമോ ?

Murali K Menon said...

മുസാഫീര്‍, പിന്നെയുണ്ടായതു ഞാന്‍ പറയാം. വരിക്കോളിക്കുനി ശ്രീധരന്‍ (എളുപ്പത്തിനുവേണ്ടി വരിക്കോളി ശ്രീധരന്‍ എന്നാക്കാം) ദേഷ്യത്തില്‍ ഏണിയുമായ് തെങ്ങുകയറാന്‍ വരുന്നു. ഒരു തെങ്ങില്‍ കയറി 5 തേങ്ങയിടുന്നു. അഞ്ചും ഏണിയില്‍ വെച്ചുകെട്ടി വന്ന വഴിയെ തിരിച്ചു നടക്കുന്നു. അടക്കവെട്ട്, സോറി അഡ്വക്കറ്റ് രാമചന്ദ്രന്റെ വാമഭാഗം അതുകണ്ട്, വരിക്കോളിയോട് ചൊദിക്കുന്നു:
ശ്രീമതി: എന്താ ശ്രീധരാ, തേങ്ങയിട്ടീട്ട് ഒന്നും തരാതെ പോണത്?
ശ്രീധരന്‍: എന്ത് തേങ്ങ..നിങ്ങളെന്താ ഈ നാട്ടിലൊന്നും അല്ലേ ജീവിക്കണേ?
ശ്രീമതി: അതെന്താ ശ്രീധരാ അങ്ങനെ പറേണേ?
ശ്രീധരന്‍: അപ്പോ തെങ്ങുകയറ്റ തൊഴിലാളികളുടെ അവകാശത്തെപ്പറ്റിയൊന്നും വക്കീല്‍ സാറ് പറഞ്ഞു മനസ്സിലാക്കീട്ടില്ലേ?
ശ്രീമതി: അതെന്തായാലും ശരി, എനിക്ക് കൂട്ടാനിലരക്കാന്‍ തേങ്ങ വേണം.
ശ്രീധരന്‍: എന്നാ, ഞാന്‍ പറഞ്ഞു തരാം. കേറാന്‍ ഒരു തേങ്ങ, എറങ്ങാന്‍ ഒരു തേങ്ങ, പിന്നെ ഒരെണ്ണം എന്റെ ശരിക്കുള്ള കൂലി, പിന്നെ ഒരെണ്ണം നിങ്ങളെനിക്കു തരും.
ശ്രീമതി: അപ്പഴും ഒരെണ്ണം ബാക്കിയില്ലേ ശ്രീധരാ
ശ്രീധരന്‍: അത് ഞാന്‍ തരില്യാ. എന്തായാലും കേസു കൊടുക്കാന്‍ പൂവല്ലേ, ഇതും കൂടി ചേര്‍ത്തു കൊടുത്തോട്ടെ,
വരിക്കോളി വലതുവശത്തു ഏണി വെച്ച് ഇടതുവശം ചേര്‍ന്ന് പുറത്തേക്കു നടന്നു.
ഇനി ചോദിക്കട്ടെ സുനില്‍ മാഷേ, ഇതല്ലേ ഉണ്ടായത്??