Saturday, 15 November 2008

പാര്‍ട്ടികളുടെ ആദായ നികുതി : റിട്ടേണ്‍ ഹര്‍ജി തള്ളി

രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് നിര്‍ബ്ബന്ധിതമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചില്ല.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വാര്‍ത്താ പ്രാധാന്യം ലക്ഷ്യമിട്ട് സമര്‍പ്പിച്ച ഹര്‍ജിയാണിതെന്ന് ചീഫ്‌ജസ്റ്റിസ് കെ.ജി . ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
നിയമപ്രകാരം പാര്‍ട്ടികള്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും പലരും അത് ചെയ്യുന്നില്ലെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് നോക്കേണ്ടത് ആദായനികുതി വകുപ്പാണെന്ന് കോടതി പറഞ്ഞു.