Sunday, 12 October 2008

മറ്റം സ്കൂളില്‍ ‘നേര് കട” തുടങ്ങി

ഗാന്ധിജയന്തിയോടനുബന്ധിച്ച് മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നേര് കട തുറന്നു.ഒരു രൂപ മുതല്‍ 100 രൂപ വിലയുള്ള സാധനങ്ങള്‍ വെച്ച കടയില്‍ വില്പനനക്കോ പണംവാങ്ങാനോ ആളില്ല.സാധനങ്ങളുടെ വിലവിവരം പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .സാധനങ്ങള്‍ എടുക്കുന്നവര്‍ അതിന്റെ വില പെട്ടിയില്‍ നിക്ഷേപിക്കാം .ചില്ലറ മാറിക്കൊടുക്കാ‍ന്‍ ചില്ലറ മൂലയുണ്ട് .ഗാന്ധി സാഹിത്യം മുതല്‍ ബുക്കും സോപ്പും മാര്‍ക്കറും ബിസ്ക്കറ്റും ചോക്ക്ലേറ്റും നിറച്ച കടയില്‍ 10000 രൂപയുടെ സാധനങ്ങള്‍ ഉണ്ട് .