Monday, 4 August 2008

ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!

സ്വിറ്റ്‌സര്‍ലന്‍‌ഡ് : ഒരു സ്ത്രീ ഒറ്റ പ്രസവത്തില്‍ ജന്മം നല്‍കിയ മൂന്നു കുട്ടികള്‍ക്ക് രണ്ടു വ്യത്യസ്ത പിതാക്കന്മാരുണ്ടെന്ന് ഡി.എന്‍.എ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ലോകത്താദ്യമായി കോടതി കണ്ടെത്തി.
കാ‍ബ്ബ് സ്റ്റാട്ടിലെ ഒരു ടാക്സി ഡ്രൈവറുടെ പരാതിയിന്മേലാണ് കോടതി ഡി.എന്‍.എ ടെസ്റ്റിന് ഉത്തരവിട്ടത് .
മൂന്നു കുട്ടികളില്‍ ഒരാ‍ള്‍ക്ക് മറ്റൊരു മുഖച്ഛായയാണെന്ന് വിശ്വസിച്ച ഡ്രൈവറുടെ അപേക്ഷ അനുസരിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ നേരത്തെ പല തവണ പിതൃത്വ പരിശോധന നടത്തിയിരുന്നു.
എന്നാല്‍ കുട്ടികളില്‍ ഒരാളുടെ ഡി.എന്‍.എ ടെസ്റ്റ് മാ‍ത്രമേ മുന്‍പ് നടത്തിയിരുന്നുള്ളൂ.
ആ കുട്ടിയുടെ പിതാവ് ഡൈവര്‍ തന്നെയാണെന്ന്‍ തെളിഞ്ഞതിനാല്‍ ഒരേ പ്രസവത്തില്‍ ജനിച്ച മറ്റു രണ്ടുപേരുടേയും അച്ഛന്‍ അയാള്‍ തന്നെ യെന്ന ധാരണയിലായിരുന്നു കോടതി .
ഇതില്‍ ഒരു കുട്ടി മരിച്ചു പ്പോയി.
ജീവിച്ചിരിക്കുന്ന മറ്റേ കുട്ടിയുടെ കൂടി പിതൃത്വ പരിശോധ നടത്തിയപ്പോഴാണ് ആ കുട്ടിയുടെ അച്ഛന്‍ ഡ്രൈവറല്ല , മറ്റാരോ ആണെന്ന് കോടതി കണ്ടെത്തിയത് .
പത്തു വര്‍ഷമായി ഇക്കാര്യത്തില്‍ വ്യവഹാരമാരംഭിച്ചിട്ട് . കുട്ടികള്‍ക്കു വയസ്സു പത്തായി .
ഏറ്റവും പുതിയ ഡി.എന്‍.എ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സ്വന്തം കുഞ്ഞിനു മാത്രം ജീവിത ച്ചിലവു നല്‍കിയാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു.
24 മണിക്കുറിനുള്ളില്‍ ഒരു സ്ത്രീ പലരുമായും ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ അത്യപൂവ്വമായി സംഭവിക്കുന്നു” സൂപ്പര്‍ ഫെകുണ്ടേഷന്‍ “ എന്ന സ്ഥിതി വിശേഷമാണ് ഈ സ്ത്രീയില്‍ സംഭവിച്ചത്