അക്രമവും അതിക്രമവും കണ്ട പാഠപുസ്തക സമരത്തിന് ഒടുവില്‍ രക്തസാക്ഷിയും .വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ട ജെയിംസ് മാഷ് ഇനി ഓര്‍മ്മ . മാഷിന്റെ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് ഇനിയും തോട്ടുമുക്കം -വാലില്ലാപ്പുഴ ഗ്രാമങ്ങള്‍ വിമുക്തമായിട്ടില്ല.
മരിച്ചത് തോട്ടുമുക്കത്തെ ജെയിംസ് മാഷ് ആകരുതെന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു ഏറെ സമയം ഈ മലയോര ഗ്രാമം . കാരണം രാഷ്ട്രീയക്കാരനായോ സമരക്കാരനായോ ജെയിംസ് മാഷിനെ കാണാന്‍ നാട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ കഴിയുമായിരുന്നില്ല.
വാലില്ലാപ്പുഴ സ്കൂളില്‍ കഴിഞ്ഞ ജൂണിലാണ് ജെയിംസിന് പ്രധാന അദ്ധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചത് . കുട്ടികള്‍ കുറഞ്ഞ സ്കൂളായതിനാല്‍ നാട്ടുകാരുടെ സഹകരണത്തോടെ വിവിധ പാഠ്യ - പാഠ്യേതര പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനിടെയാണ് മാഷിന്റെ അന്ത്യം .
ജെയിംസ് മാഷ് , അദ്ധ്യാപക സംഘടനയുടെ ഭാരവാഹിത്വം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപേക്ഷിച്ചിരുന്നു. ശാന്ത പ്രകൃതനായ ജെയിംസിലൂടെ മാതൃകാ അദ്ധ്യാപകനെ കാണുകയായിരുന്നു നാട്ടുകാരും സുഹൃത്തുക്കളും .ഒട്ടുമിക്ക സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം .
ക്ലസ്റ്റര്‍ ബഹിഷ്കരണം നടത്തുന്നതിനിടെ റിസോഴ്സ് അദ്ധ്യാപകനായതിനാല്‍ സഹപ്രവര്‍ത്തകരോട് സ്കൂള്‍ തിരിച്ച് ഒപ്പിടാന്‍ പറഞ്ഞിരുന്നുവെത്രെ . ഒപ്പിട്ടാല്‍ ക്ലസ്റ്ററില്‍ പങ്കെടുത്തതായി കണക്കാക്കുന്നതിനാല്‍ ചിലര്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും അദ്ധ്യാപകര്‍ പറയുന്നു. മരണത്തിന്റെ കയ്യൊപ്പാണ് വാങ്ങുന്നതെന്ന് ആരും കരുതിയിരുന്നില്ല.
അരീക്കോട് ബി . ആര്‍.സി ക്കു കീഴില്‍ കഴിഞ്ഞ തവണ കാവന്നൂരിലായിരുന്നു പരിശീലനം .
കീഴിശ്ശേരി ഉപജില്ലയായിരുന്നീട്ടും ആളില്ലാത്തതിനാല്‍ കീഴിശ്ശേരി റിസോഴ്സ് പേഴ്സണായി ചുമതലയേല്‍ക്കുകയായിരുന്നുവെന്നും പറയുന്നു.
ഭാര്യ മേരി, തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്ക്കുള്‍ അദ്ധ്യാപികയാണ് .
മകന്‍ , നിഖില്‍ വാഴക്കാട് ഐ.എച്ച് .ആര്‍ .ഡി കോളേജിലും മകള്‍ നീതു ചങ്ങനാശ്ശേരി അസംഷന്‍ കോളേജിലും പഠിക്കുന്നു.
പ്ലസ് ടു കഴിഞ്ഞ മകള്‍ നീതുവിനെ അടുത്തിടെയാണ് ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജില്‍ ചേര്‍ത്തത് . അടുത്തയാഴ്ച് ചങ്ങനാശ്ശേരിയില്‍ പോകാന്‍ ട്രെയിന്‍ ടിക്കറ്റെടുത്തുവെച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ അദ്ധ്യാപകന്റെ ഓര്‍മ്മകളില്‍ വിങ്ങുകയാണ് നാടും അദ്ദേഹത്തെ അറിയുന്നവരും .
( മനോരമ ദിനപ്പത്രത്തില്‍നിന്ന് )
Sunday, 20 July 2008
Sunday, 6 July 2008
മോട്ടോര്‍ വാഹന പരിശോധന നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി വേണം
നിയമവിധേയരായ പൌരന്മാര്‍ക്ക് അസൌകര്യങ്ങളും പ്രയാസങ്ങളും ഉണ്ടാകാതിരിക്കാന്‍ എല്ലാ ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാരും കര്‍ശനമായി പാലിക്കണം . ഇതില്‍ വിട്ടുവീഴ്ചവരുത്തുന്നതു ഗൌരവമായി കണക്കാക്കുമെന്നും നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
Saturday, 5 July 2008
ഹര്‍ത്താലും കുട്ടികളും : വിമര്‍ശനാത്മക ബോധനശാസ്ത്രത്തിലൂടെ
സ്കൂള്‍ തുറന്നതിനുശേഷം ഹര്‍ത്താല്‍ മൂലം പ്രവര്‍ത്തി ദിനങ്ങള്‍ ചുരുങ്ങിയത് മൂന്നെങ്കിലും നഷ്ടപ്പേട്ടല്ലോ .
ഈ സന്ദര്‍ഭത്തില്‍ ഒരു സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും നടത്തിയ പഠന പ്രോജക്ടിന്റെ ചുരുക്കമാണ് ഇവിടെ പ്രസ്താവിക്കുന്നത് .
പഠനത്തിനായി തെരഞ്ഞെടുത്ത മേഖല : 5 മുതല്‍ 10 വരെ യുള്ള മലയാളം മീഡിയം സ്കൂള്‍
ഡിവിഷനുകളുടെ എണ്ണം : 20
ആകെ കുട്ടികളുടെ എണ്ണം: 800
ആകെ അദ്ധ്യാപക അനദ്ധ്യാപകരുടെ എണ്ണം :40
ഒരു മാസത്തിലെ ശരാശരി പ്രവര്‍ത്തിദിനങ്ങള്‍ : 20
ഒരു മാസത്തില്‍ സ്റ്റാഫിനു വേണ്ടി വരുന്ന
ശരാശരി ശമ്പളം = 10000 X 40 = 4,00,000 രൂപ
അതിനാല്‍ ഒരു ദിവസത്തില്‍
ചെലവാകുന്ന ശരാശരി ശമ്പളം = 4,00,000 / 20 = 20,000 രൂപ
അതായത് പ്രസ്തുത ഗ്രാമ പ്രദേശത്തെ സ്കൂളില്‍ 20,000 രൂപ വെറുതെയായി പോകുന്നു.
ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ എന്ന കാര്യവും ഞങ്ങള്‍ അന്വേഷിച്ചു.
ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിനു യോജിച്ച രീതിയാണല്ലോ സ്വീകരിക്കാന്‍ കഴിയുക
അതുകൊണ്ട് ,60 % പ്രായോഗികമായ രീതി നിര്‍ദ്ദേശിക്കുന്നു.
സാധാരണയായി ഹര്‍ത്താല്‍ ദിനത്തില്‍ സ്കൂള്‍ സ്റ്റാഫില്‍ ചിലര്‍ വരികയും ചിലര്‍ ലീവെടുക്കുകയുമാണല്ലോ പതിവ്. എന്നാല്‍ ഏകദേശം അര മണിക്കൂര്‍ കഴിയുമ്പോഴേക്കും ഹര്‍ത്താല്‍ അനുകൂലികള്‍ വന്ന് സ്കൂള്‍ വിടുവിക്കുകയും ചെയ്യാറുണ്ട് . കുട്ടികള്‍ ആരും തന്നെ വരാറുമില്ല .
അതിനാല്‍ അന്നത്തെ ദിവസം സ്കൂളിന് അവധി നല്‍കി , പ്രസ്തുത ആഴ്ചയിലെതന്നെ ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കിയാല്‍ വെറുതെയുള്ള ദേശീയ നഷ്ടം ഒഴിവാക്കാന്‍ കഴിയും.
വെക്കേഷനിലും , ശനിയാഴ്ചകളിലും സ്പെഷല്‍ ക്ലാസെടുക്കുന്ന അദ്ധ്യാപക സമൂഹത്തിന് ഇത് ഒരു ഭാരവുമായി മാറുകയില്ലല്ലോ .
പഠന പ്രവര്‍ത്തനങ്ങള്‍
1.നിങ്ങളുടെ സ്കൂള്‍ ഏത് വിഭാഗത്തില്‍ പെടുന്നതാണ് ?
(L.P , UP, High School , Higher Secondary School , Vocational Higher Secondery School )
2.ഇത്തരത്തിലുള്ള ഒരു പഠന പ്രോജക്ട് നിങ്ങള്‍ക്ക് ഏറ്റെടുത്ത് നടത്തിക്കൂടെ ?

Subscribe to:
Posts (Atom)