Wednesday, 25 June 2008

ഗര്‍ഭപാത്രം വാടകയ്ക്ക് : നിയമങ്ങള്‍ വരുന്നു.

ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതിന് ചില നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ആ‍രംഭിച്ചു. ഇത് സംബന്ധിച്ച് വൈദ്യശാസ്ത്ര- നിയമരംഗത്തെ വിദഗ്‌ദ്ധര്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ യോഗം ചേരും .
ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകളുടെ പ്രായം , ആരോഗ്യസ്ഥിതി എന്നിവ സംബന്ധിച്ച് തീരുമാനം ഉണ്ടാകും .ഇത്തരം വനിതകള്‍ക്ക് നല്‍കേണ്ട സാമൂഹിക വൈകാരിക പിന്തുണയും ചര്‍ച്ചചെയ്യും .
കൃത്രിമ പ്രത്യുല്പാദന മേഖലയിലെ പോരായ്മകളെ ക്കുറിച്ച് വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

ഗുരുവായൂരില്‍ ഭണ്ഡാര വരവ് രണ്ടരക്കോടി രൂപ

ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തിലെ ഭണ്ഡാരവരവായി 2,4837781 രൂപയും 5 കിലോ 575 ഗ്രാം സ്വര്‍ണ്ണവും 9 കിലോ 76 ഗ്രാം വെള്ളിയും വഴിപാടായി ലഭിച്ചു.